ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ഗാസ ഉപരോധം നിയമ വിരുദ്ധം- സൗദി അറേബ്യ

ജിദ്ദ : ഗാസക്കു മേൽ അടിച്ചേൽപിച്ച ഉപരോധം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിന് ന്യായീകരണമില്ലെന്നും സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് യു.എൻ ആസ്ഥാനത്ത് അറബ് ഗ്രൂപ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സൗദി വിദേശ മന്ത്രി പറഞ്ഞു. റിലീഫ് വസ്തുക്കൾ ഗാസയിൽ പ്രവേശിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ പര്യാപ്തമായ അളവിലല്ല. ഭക്ഷ്യവസ്തുക്കൾ യാതൊരുവിധ നിയന്ത്രണങ്ങളും ഉപാധികളും കൂടാതെ ഗാസയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണം. ഗാസ ഉപരോധം എടുത്തുകളയണമെന്നതാണ് തങ്ങളുടെ അടിസ്ഥാന ആവശ്യം.
ഇക്കാര്യത്തിൽ ശ്രമങ്ങൾ തുടരും. അമേരിക്ക അടക്കം മുഴുവൻ അന്താരാഷ്ട്ര പങ്കാളികളുമായും ഇക്കാര്യത്തിൽ ആശയവിനിമയങ്ങൾ തുടരുകയാണ്. ഗാസയിൽ റിലീഫ് വസ്തുക്കൾ എത്തിക്കാൻ സുരക്ഷിതമായ ഇടനാഴികൾ ലഭ്യമാക്കണം. ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കുകയും യഥാർഥ സമാധാന പ്രക്രിയ ആരംഭിക്കുകയും വേണം. പശ്ചിമേഷ്യൻ പ്രശ്‌നത്തിന് നീതിപൂർവകമായ പരിഹാരമില്ലാതെ മേഖലയിൽ സമാധാനമുണ്ടാകില്ല. ഗാസയിലെ വെടിനിർത്തൽ മാനുഷിക കടമയാണെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!