റിയാദ് : തേജ് ചുഴലിക്കാറ്റ് സൗദി അറേബ്യയെ നേരിട്ട് ബാധിക്കില്ലെങ്കിലും ഇന്നു മുതല്‍ വ്യാഴാഴ്ച വരെ ഏതാനും പ്രദേശങ്ങളില്‍ മഴക്ക് കാരണമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി അറിയിച്ചു. റുബുല്‍ ഖാലി, നജ്‌റാന്‍, ഖര്‍ഖീര്‍, ശറൂറ എന്നിവിടങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴയും മണിക്കൂര്‍ 45 കി.മീ വേഗതയില്‍ പൊടിക്കാറ്റുമുണ്ടാകും. അറബിക്കടലിലെ ചുഴലിക്കാറ്റ് വികസിച്ച് യെമന്‍, ഒമാന്‍ തീരങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്. യമന്‍, ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് സൗദിയില്‍ ഇതുവഴി മഴയുണ്ടാവുക.