ദുബായ് : യു.എ.ഇയില്‍ പരക്കെ മഴ. മിക്ക സ്ഥലങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു പകല്‍ മുഴുവന്‍. ഫുജൈറയില്‍ ശക്തമായ മഴയോടൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായി.
രാജ്യത്തിന്റെ ചില മേഖലകളില്‍ വാരാന്ത്യം മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്.
ഫുജൈറ, അല്‍ ഐന്‍, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. ഖോര്‍ഫക്കാന്റെ ചില ഭാഗങ്ങളില്‍ റെഡ് അലര്‍ട്ടാണ്. അതിനാല്‍ നല്ല ജാഗ്രത പാലിക്കണം.
ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഫുജൈറയിലെ വാദിമയ്ദാദ്, മുര്‍ബാദ് ഭാഗങ്ങളില്‍ ആലിപ്പഴം പൊഴിഞ്ഞത്.