തബൂക്ക് : തബൂക്ക് അടക്കമുള്ള ഉത്തര അതിർത്തി, അൽജൗഫ് മേഖലകളിലെ സ്‌കൂൾ പ്രവൃത്തി സമയം വിദ്യാഭ്യാസ വകുപ്പുകൾ പ്രഖ്യാപിച്ചു. ശീതകാല സ്‌കൂൾ സമയമാണ് പ്രഖ്യാപിച്ചത്.
രാവിലെ 7:45 ന് അൽജൗഫിൽ സ്‌കൂളുകൾ പ്രവർത്തനം തുടങ്ങും. തബൂക്കിൽ രാവിലെ 7.30നാണ് സ്‌കൂളുകൾ തുടങ്ങുക. എല്ലാ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും സമയം ഇതായിരിക്കും.ചൊവ്വാഴ്ച മുതലാണ് പുതിയ പ്രവർത്തന സമയം. വടക്കൻ അതിർത്തി മേഖലയിലെ ആൺകുട്ടികളുടെ സ്‌കൂളുകളിൽ അധ്യയനം 8.15ന് ആരംഭിക്കും.