ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

വൈദ്യുതി ഉപയോഗത്തിൽ കൃത്രിമം നടത്തിയാൽ അഞ്ചുലക്ഷം റിയാൽ വരെ പിഴ

ജിദ്ദ : വൈദ്യുതി ഉപയോഗത്തിൽ കൃത്രിമം നടത്തുകയോ, ക്രമരഹിതമായ രീതിയിൽ ഉപയോഗിക്കുകയോ ചെയ്താൽ 5 ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൌദി ജല-വൈദ്യുതി റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾ നടത്താൻ മറ്റുള്ളവരെ സഹായിക്കുന്നവർക്കും പിഴ ചുമത്തും.

ഇലക്ട്രിക്കൽ സർവീസ് മീറ്ററിലോ അതിന്റെ ഏതെങ്കിലും അനുബന്ധ ഉപകരണങ്ങളിലോ കൃത്രിമം നടത്തിയാലുള്ള പിഴ അതോറിറ്റി വിശദീകരിച്ചു. 200 ആമ്പിയർ വരെ ബ്രേക്കർ കപ്പാസിറ്റിയുള്ള മീറ്ററുകളിലും അവയുടെ അനുബന്ധ ഉപകരണങ്ങളിലും കൃത്രിമം നടത്തിയാൽ 5000 റിയാൽ പിഴ ചുമത്തും. 200 മുതൽ 400 വരെയുള്ള മീറ്ററുകൾക്ക് 15,000 റിയാലും, 400 ആമ്പിയറിൽ കൂടുതലുള്ള മീറ്ററുകൾക്ക് 50,000 റിയാലുമാണ് പിഴ ഈടാക്കുക.


ഇത് കൂടാതെ നിയമലംഘനത്തിൻ്റെ ലംഘനത്തിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ചായിരിക്കും ഉത്തരവാദിത്തപ്പെട്ട സമിതികൾ പഴി നിശ്ചയിക്കുക. കൂടാതെ നിയമലംഘനം മൂലം ഉണ്ടായിട്ടുള്ള മറ്റു സാഹചര്യങ്ങളുടെ വ്യാപ്തി, നിയലംഘനത്തിലൂടെ ഉപഭോക്താവിന് ലഭിച്ചിട്ടുള്ള ആനൂകൂല്യങ്ങൾ, ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരിക്കൽ തുടങ്ങിയവും പിഴ ചുമത്തുന്ന സമയത്ത് പരിഗണിക്കുന്നതാണ്. ഇത്തരം ഘടകങ്ങൾക്കനുസരിച്ച് പിഴ 5 ലക്ഷം വരെ ഉയർന്നേക്കും.


മീറ്ററിൽ കൃത്രിമം കാണിക്കുന്ന സംഭവത്തിന്റെ വ്യക്തമായ ഫോട്ടോഗ്രാഫുകൾ എടുക്കണമെന്നും, ലംഘനം കണ്ടെത്തുമ്പോൾ മീറ്റർ റീഡിംഗ്, റിപ്പോർട്ട് നമ്പർ, ആ ഫോട്ടോകളുടെ തീയതി എന്നിവ വ്യക്തമാക്കണമെന്നും ചട്ടങ്ങൾ വിശദീകരിക്കുന്നു. കൂടാതെ മീറ്ററിൽ നടത്തിയ അവസാന പരിശോധനയുടെ തീയതിയെക്കുറിച്ചും ഫോട്ടോയിൽ രേഖപ്പെടുത്തണം.

ഇലക്‌ട്രിക് സർവീസ് മീറ്ററിലോ അതിന്റെ ഏതെങ്കിലും അനുബന്ധ ഉപകരണങ്ങളിലോ കൃത്രിമം കാണിക്കുന്നവർ അവയുണ്ടാക്കിയ കേടുപാടുകൾ പരിഹരിക്കുന്നതിനും അതിന്റെ ചിലവ് വഹിക്കുന്നതിനും ബാധ്യസ്ഥരായിരിക്കും.


അറ്റകുറ്റപ്പണി ചെലവുകൾ നിർണ്ണയിക്കുന്നതിനും ഇലക്ട്രിക്കൽ സർവീസ് മീറ്ററിലോ അതിന്റെ ഏതെങ്കിലും അനുബന്ധ ഉപകരണത്തിലോ കൃത്രിമം കാണിച്ചതിന്റെ ലംഘനം കാരണം സ്ഥാപനത്തിനോ മറ്റുള്ളവർക്കോ നഷ്ടപ്പെട്ട ആനുകൂല്യത്തിനുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ, കൃത്രിമം നടത്തിയ വ്യക്തി വഹിക്കുന്ന ചെലവുകൾ അതോറിറ്റി പ്രസ്താവിച്ചു. ഇതിൽ ഉപയോഗിച്ച വസ്തുക്കളുടെ വില, തൊഴിൽ വേതനം, പ്രവർത്തനസമയത്ത് ഉപയോഗിച്ച ഉപകരണങ്ങളുടെ കൂലി എന്നിവ ഉൾപ്പെടും. അറ്റകുറ്റപ്പണികൾ, മേൽനോട്ട ചെലവുകൾ, ഭരണപരമായ ചെലവുകൾ എന്നിവ ഉപയോഗിച്ച വസ്തുക്കളുടെ മൊത്തം വിലയുടെയും തൊഴിലാളി കൂലിയുടെയും 15% ആയിരിക്കും.

മീറ്ററോ അതിന്റെ ഏതെങ്കിലും അനുബന്ധ ഉപകരണങ്ങളോ സിസ്റ്റത്തിന്റെ ഏതെങ്കിലും ഭാഗമോ അറ്റകുറ്റപ്പണി നടത്താനും പുനരുപയോഗം ചെയ്യാനും പ്രാപ്‌തമല്ലെന്ന് തെളിഞ്ഞാൽ, പുതിയ ഉപകരണങ്ങൾ സ്ഥാപിക്കേണ്ടി വരും. അത്തരം ഘട്ടങ്ങളിൽ ഇതിൻ്റെ മുഴുവൻ തുകയും അടക്കണ്ടതാണ്

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!