ജിദ്ദ : ആഭരണങ്ങളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ രേഖപ്പെടുത്തുന്നതിന് വിലക്കുള്ളതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് ഖുര്‍ആന്‍ സൂക്തങ്ങളെ അവമതിക്കുന്നതിലേക്കും, അവതരിച്ചതിനല്ലാത്ത മറ്റു ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലേക്കും, പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന സ്ഥലങ്ങളിലേക്ക് അവയുമായി പ്രവേശിക്കാനും ഇടയാക്കും. ഖുര്‍ആനിക സൂക്തങ്ങള്‍ ആഭരണങ്ങളില്‍ രേഖപ്പെടുത്തുന്നത് വിലക്കുന്ന മതവിധി ഗ്രാന്റ് മുഫ്തി നേരത്തെ നല്‍കിയിട്ടുണ്ട്.
ഗ്രാന്റ് മുഫ്തിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ആഭരണങ്ങളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ രേഖപ്പെടുത്തുന്നത് വിലക്കി ആഭ്യന്തര മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയിച്ചും ഖുര്‍ആന്‍ സൂക്തങ്ങള്‍ ആഭരണങ്ങളില്‍ രേഖപ്പെടുത്തുന്നതിന് വിലക്കുള്ള കാര്യം വ്യക്തമാക്കിയും വാണിജ്യ മന്ത്രാലയം ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന് കത്തയച്ചു.