ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
UAE - യുഎഇ

മൂന്ന് മാസ സന്ദർശന വിസ നിർത്തലാക്കി യു.എ.ഇ

അബുദാബി : യു.എ.ഇയില്‍ മൂന്ന് മാസ സന്ദര്‍ശന വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു. മൂന്ന് മാസത്തെ വിസ ഇനി ലഭ്യമല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു.

‘മൂന്നു മാസത്തെ എന്‍ട്രി പെര്‍മിറ്റ് കുറച്ച് മാസം മുമ്പ് ലഭ്യമായിരുന്നു, എന്നാല്‍ ഇനി ഇല്ല. യു.എ.ഇയിലെ സന്ദര്‍ശകര്‍ക്ക് മുപ്പതോ അറുപതോ ദിവസത്തെ വിസയില്‍ വരാം – ട്രാവല്‍ ഏജന്‍സികള്‍ക്ക് അവ നല്‍കാമെന്ന് എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു.

ട്രാവല്‍ ഏജന്റുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പെര്‍മിറ്റുകള്‍ നല്‍കാന്‍ അവര്‍ ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ മൂന്ന് മാസത്തെ സന്ദര്‍ശന വിസ അഭ്യര്‍ഥിക്കാനുള്ള ഓപ്ഷന്‍ ലഭ്യമല്ലെന്ന് അവര്‍ പറഞ്ഞു.

കോവിഡ് സമയത്ത് മൂന്ന് മാസത്തെ സന്ദര്‍ശന വിസ നിര്‍ത്തലാക്കി, പകരം 60 ദിവസത്തെ വിസ അവതരിപ്പിച്ചിരുന്നു.
ദുബായില്‍, താമസക്കാരുടെ അടുത്ത ബന്ധുക്കളായ സന്ദര്‍ശകര്‍ക്ക് 90 ദിവസത്തെ വിസ ലഭ്യമാണ്. മാതാപിതാക്കളെയോ ബന്ധുക്കളെയോ മൂന്ന് മാസത്തെ വിസയില്‍ കൊണ്ടുവരാമെന്ന് പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

UAE - യുഎഇ

പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ദുബൈയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു

പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ദുബൈയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 80 വയസ്സായിരുന്നു. അറ്റ്ലസ് ജ്വല്ലറി ഗ്രൂപിന്റെ സ്ഥാപകനായിരുന്ന രാമചന്ദ്രൻ സിനിമാ നിർമ്മാതാവ്, നടൻ, സംവിധായകൻ, വിതരണക്കാരൻ, ഫിലിം
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

മൊബൈൽ ആപ് ഉപയോഗിക്കുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദുബായ്: മൊബൈൽ ആപ് വഴിബാങ്ക് ഇടപാടുകൾ നടത്തുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറും നേരിട്ടു ബന്ധിപ്പിക്കുന്ന ആപ് സുരക്ഷിതമായി ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടാൻ ഇടയുണ്ടെന്നാണ്
error: Content is protected !!