ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കൈക്കൂലി കേസിൽ കുവൈറ്റിലെ 7 ജഡ്ജിമാർക്ക് തടവ് ശിക്ഷ വിധിച്ചു.

കുവൈത്ത് സിറ്റി : കൈക്കൂലി കേസില്‍ കുവൈത്തിലെ ഏഴു ജഡ്ജിമാര്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷകള്‍ മേല്‍കോടതി ശരിവെച്ചു. ഇവര്‍ക്ക് ഏഴു വര്‍ഷം മുതല്‍ പതിനഞ്ചു വര്‍ഷം വരെ തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സര്‍വീസില്‍ നിന്ന് ഇവരെ പിരിച്ചുവിട്ടിട്ടുമുണ്ട്. ഉപഹാരങ്ങളെന്നോണം ജഡ്ജിമാര്‍ കൈപ്പറ്റിയ കാറുകള്‍ കണ്ടുകെട്ടാനും വിധിയുണ്ട്. കേസില്‍ പ്രതിയായ ഒരു ജഡ്ജിയെ കോടതി കുറ്റവിമുക്തനാക്കി. വനിതാ ഉദ്യോഗസ്ഥര്‍ അടക്കം നീതിന്യായ മന്ത്രാലയത്തിലെ ഏതാനും ഉദ്യോഗസ്ഥരെയും വ്യവസായികള്‍ അടക്കമുള്ള മറ്റു പ്രതികളെയും കോടതി വ്യത്യസ്ത കാലത്തേക്ക് തടവിന് ശിക്ഷിച്ചിട്ടുണ്ട്. മറ്റു ചില പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.
ഇറാന്‍ പൗരന്‍ സ്വാലിഹി മുഖ്യപ്രതിയായ രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ മേല്‍കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. ഈ കേസില്‍ പത്തു ജഡ്ജിമാരും മൂന്നു അഭിഭാഷകരും സ്വാലിഹിയും മറ്റു പതിനഞ്ചു പേരും പ്രതികളായിരുന്നു. ഇക്കൂട്ടത്തില്‍ എട്ടു ജഡ്ജിമാര്‍ക്കും മൂന്നു അഭിഭാഷകര്‍ക്കും സ്വാലിഹിക്കും വ്യവസായികളും നീതിന്യായ മന്ത്രാലയ ഉദ്യോഗസ്ഥരും അടക്കം മറ്റു പതിനഞ്ചു പേര്‍ക്കുമെതിരായ കേസാണ് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. രണ്ടു ജഡ്ജിമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

🌐 ഇന്നത്തെ വിനിമയ നിരക്ക്

➖➖➖➖➖➖➖➖➖🪙 കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില➖➖➖➖➖➖➖➖➖ 22 കാരറ്റ് 🪙 1 ഗ്രാം. 4,650രൂപ 🪙 8 ഗ്രാം. 37,200 രൂപ 24 കാരറ്റ് 🪙 1 ഗ്രാം.
error: Content is protected !!