ജിദ്ദ : സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും രജിസ്റ്റര്‍ ചെയ്യുന്ന ബിനാമി ബിസിനസ് കേസുകളുടെ വിചാരണ റിയാദ് ക്രിമിനല്‍ കോടതിയിലും അപ്പീല്‍ കോടതിയിലുമായി പരിമിതപ്പെടുത്താന്‍ സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശം പുറത്തുവരുന്നതിനു മുമ്പായി സ്വീകരിച്ച കേസുകളുടെ വിചാരണ മറ്റു കോടതികള്‍ പൂര്‍ത്തിയാക്കി വിധികള്‍ പ്രസ്താവിക്കണമെന്നും സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ ആവശ്യപ്പെട്ടു. സൗദിയില്‍ ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും നാടുകടത്തലും സ്ഥാപനം അടപ്പിക്കലും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കലും ശിക്ഷ ലഭിക്കും.
സൗദിയിലെ മുഴുവൻ ബിനാമി കേസുകളുടെയും വിചാരണ ഇനി റിയാദ് ക്രിമിനൽ,അപ്പീൽ കോടതികളിൽ മാത്രം
