ദോഹ : ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് നല്‍കുന്ന 37 ടണ്‍ ഭക്ഷണവും വൈദ്യ സഹായവുമായി ഖത്തര്‍ വിമാനം തിങ്കളാഴ്ച അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ അല്‍ ആരിഷിലേക്ക് പുറപ്പെട്ടു. ഗാസാ മുനമ്പിലേക്ക് കൊണ്ടുവരുന്നതിനുള്ള വിഭവങ്ങളാണ് വിമാനത്തിലുള്ളത്.
ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്നുള്ള ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗമാണ് ഈ സഹായം.
പലസ്തീൻ ജനതയ്ക്ക് സഹായവുമായി ഖത്തർ; 37 ടണ്‍ ഭക്ഷണവും വൈദ്യസഹായവുമായി ഖത്തറിന്റെ വിമാനം
