GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദിൽ സൗദി യുവാവിന്റെ കാർ കൺമുന്നിൽ മോഷണം

റിയാദ് : തൊഴിൽ അപേക്ഷ നൽകാൻ മക്കയിൽ നിന്ന് റിയാദിലെത്തിയ സൗദി യുവാവിന്റെ കാർ കൺമുന്നിൽ മോഷണം പോയി. തലസ്ഥാന നഗരിയിലെ കെട്ടിടത്തിനു മുന്നിൽ കാർ ഓഫാക്കാതെ നിർത്തി യുവാവ് പുറത്തിറങ്ങി നിമിഷങ്ങൾക്കം റോഡിലൂടെ പതുങ്ങിയെത്തിയ മറ്റൊരു യുവാവ് കാറിൽ ചാടിക്കയറി ഓടിച്ചുപോവുകയായിരുന്നു. ഇത് കണ്ട് കാറുടമ ഓടിയെത്തി മോഷ്ടാവിനെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുഴുവൻ തിരിച്ചറിയൽ രേഖകളും സി.വിയും സൂക്ഷിച്ച കാറാണ് മോഷണം പോയതെന്ന് യുവാവ് പറഞ്ഞു. കാർ കവർന്ന് യുവാവ് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!