ജിദ്ദ : ഓഗസ്റ്റിൽ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി ഗണ്യമായി കുറഞ്ഞു. പ്രതിദിന കയറ്റുമതിയിൽ 4,28,000 ബാരലിന്റെ വീതം കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിൽ ശരാശരി പ്രതിദിന എണ്ണ കയറ്റുമതി 55,84,000 ബാരലായിരുന്നു. ഓഗസ്റ്റിൽ പ്രതിദിന എണ്ണയുൽപാദനത്തിൽ 95,000 ബാരലിന്റെ വീതം കുറവും രേഖപ്പെടുത്തി. ഓഗസ്റ്റിൽ പ്രതിദിനം ശരാശരി 89,18,000 ബാരൽ എണ്ണ തോതിലാണ് സൗദി അറേബ്യ ഉൽപാദിപ്പിച്ചത്.
ഓഗസ്റ്റിൽ സൗദിയിലെ റിഫൈനറികളിൽ എണ്ണ സംസ്‌കരണം 0.029 ശതമാനം തോതിൽ കുറഞ്ഞു. പ്രതിദിനം ശരാശരി 25,30,000 ബാരൽ എണ്ണ തോതിലാണ് പ്രാദേശിക റിഫൈനറികളിൽ സംസ്‌കരിച്ചത്. ഓഗസ്റ്റിൽ സൗദി അറേബ്യയുടെ എണ്ണ കരുതൽ ശേഖരത്തിൽ 41,57,000 ബാരലിന്റെ വർധന രേഖപ്പെടുത്തി. ഓഗസ്റ്റ് അവസാനത്തെ കണക്കുകൾ പ്രകാരം സൗദി അറേബ്യയുടെ പക്കൽ 15,08,88,000 ബാരൽ ക്രൂഡ് ഓയിൽ കരുതൽ ശേഖരമുണ്ട്.
സൗദിക്ക് വൻ തിരിച്ചടി: എണ്ണ കയറ്റുമതി ഗണ്യമായി കുറഞ്ഞു
