GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദമാമിൽ ട്രെയിലർ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

ദമാം : കിഴക്കൻ പ്രവിശ്യയിൽ പെട്ട അബുഹദ്‌രിയ റോഡിൽ ട്രെയിലർ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ റോഡിനു കുറുകെയാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടർന്ന് റോഡിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇതേ തുടർന്ന് അധ്യാപകരും വിദ്യാർഥികളും സർക്കാർ ഉദ്യോഗസ്ഥരും അടക്കമുള്ളവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും എത്താൻ ഏറെ കാലതാമസം നേരിട്ടു.
കിഴക്കൻ പ്രവിശ്യയിലെ അൽകോബാർ, അൽഖഫ്ജിയിലൂടെ ബഹ്‌റൈൻ അതിർത്തിയെയും കുവൈത്ത് അതിർത്തിയെയും ബന്ധിപ്പിക്കുന്ന രാജ്യാന്തര പാതയായ അബൂഹദ്‌രിയ റോഡിൽ സമീപ കാലത്ത് നിരവധി അപകടങ്ങൾ ആവർത്തിച്ചിട്ടുണ്ട്. സ്‌കൂൾ വിദ്യാർഥികളുടെയും ജീവനക്കാരുടെയും കടുത്ത തിരക്കനുഭവപ്പെടുന്ന സമയങ്ങളിൽ അബൂഹദ്‌രിയ റോഡിൽ ലോറികൾക്ക് വിലക്കേർപ്പെടുത്തണമെന്ന് പ്രദേശാവാസികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!