GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദയിൽ വഴിയോരക്കച്ചവടങ്ങളിൽ റെയ്ഡ്; 2.4 ടണ്ണിലേറെ പച്ചക്കറികളും പഴവർഗ്ഗങ്ങളും പിടികൂടി

ജിദ്ദ : ജിദ്ദ നഗരസഭക്കു കീഴിലെ അസീസിയ ബലദിയ പരിധിയിൽ വഴിവാണിഭ കേന്ദ്രങ്ങളിൽ നഗരസഭാധികൃതർ നടത്തിയ റെയ്ഡിൽ 2.4 ടണ്ണിലേറെ പച്ചക്കറികളും പഴവർഗങ്ങളും പിടികൂടി. റോഡിൽ പാർക്ക് ചെയ്ത് നിയമ വിരുദ്ധമായി ഗ്യാസ് സിലിണ്ടർ വിൽപന നടത്തിയ ഏതാനും ലോറികളും കസ്റ്റഡിയിലെടുത്തതായി അസീസിയ ബലദിയ മേധാവി ഹിബ ഹുസൈൻ അൽബലവി പറഞ്ഞു. വഴിവാണിഭം അടക്കമുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 940 എന്ന നമ്പറിൽ ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത് എല്ലാവരും സഹകരിക്കണമെന്ന് ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!