റിയാദ് : ഈ ആഴ്ച അവസാനത്തോടെ മധ്യ, കിഴക്കന്‍ പ്രവിശ്യകളില്‍ മിക്ക പ്രദേശങ്ങളിലും രാത്രിയില്‍ എസി ഉപയോഗിക്കുന്നത് ഒഴിവാക്കാമെന്നും രാത്രിയില്‍ താപനില ഗണ്യമായി കുറയുമെന്നും പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വടക്ക് ഭാഗത്ത് താപനിലയില്‍ കുറവുണ്ടായിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച മുതല്‍ ക്രമാനുഗതമായി താപനിലയില്‍ കുറവുമെന്നാണ് പ്രതീക്ഷ. മധ്യ, കിഴക്കന്‍ മേഖലകളില്‍ 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില കുറയുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാത്രിയുടെ തുടക്കത്തില്‍ കാലാവസ്ഥ സുഖകരമാകുമെങ്കിലും പ്രഭാതസമയത്ത് താരതമ്യേന തണുപ്പ് അനുഭവപ്പെടും. പകല്‍ ചൂടുള്ളതായിരിക്കും.
വടക്കന്‍ പ്രദേശങ്ങളും പര്‍വതനിരകളും രാത്രിയില്‍ തണുപ്പുള്ളതും പകല്‍ സുഖകരമായ കാലാവസ്ഥയുള്ളതുമായിരിക്കും. ഇത് പടിഞ്ഞാറന്‍ പ്രവിശ്യവരെ വ്യാപിക്കും. പകല്‍ സമയം പടിഞ്ഞാറന്‍ പ്രവിശ്യയിലും ചൂടുള്ളതായിരിക്കും. അദ്ദേഹം പറഞ്ഞു.