മനാമ : എയര്‍ ഇന്ത്യ ബഹ്‌റൈനില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വിസുകളുടെ വിന്റര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.
കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സര്‍വിസുണ്ടാകും. കൊച്ചിയിലേക്ക് ഞായര്‍, തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളിലും തിരുവനന്തപുരത്തേക്ക് ഞായര്‍, ബുധന്‍ ദിവസങ്ങളിലും സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മംഗളൂരു, കണ്ണൂര്‍ റൂട്ടില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു സര്‍വിസ് ഉണ്ടാകും. ദല്‍ഹിയിലേക്ക് എല്ലാ ദിവസവം സര്‍വിസുണ്ട്. പുതിയ ഷെഡ്യൂള്‍ ഒക്ടോബര്‍ 29ന് നിലവില്‍ വരും
ബഹ്റൈനിൽ നിന്ന് ഇനി എല്ലാ ദിവസവും കോഴിക്കോട്ടേക്ക് എയർ ഇന്ത്യ ; പുതിയ സർവീസുകളുടെ ഷെഡ്യൂൾ പുറത്തുവിട്ടു.
