GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇൻസ്റ്റഗ്രാമിൽ ഇസ്രായേൽ അനുകൂല പരാമർശനം; ഖത്തറിൽ വിവാദ സ്ഥാപനം പൂട്ടി

ദോഹ- സ്ഥാപന ഉടമയുടെ ഇസ്രായില്‍ അനുകൂല പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചും ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സ്ഥാപന ഉടമയുമായുള്ള പങ്കാളിത്തം ഖത്തറി സ്‌പോണ്‍സര്‍ അവസാനിപ്പിച്ചു.സ്‌പോണ്‍സര്‍ പങ്കാളിത്തം അവസാനിപ്പിച്ചതോടെ വിവാദ കഫേ പൂട്ടേണ്ടി വന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെ അല്‍ മഹാ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന പുര വിദ കഫേയുടെ ഇസ്രായിലി സിഇഒ ഒമര്‍ ഹൊറേവ് ആണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇസ്രായേലിനെ പിന്തുണച്ച് സന്ദേശം പോസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് ജനപ്രിയ കഫേ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി അറബി സോഷ്യല്‍ മീഡിയ മുന്നോട്ട് വന്നിരുന്നു.
ഖത്തറി
ഒമര്‍ ഹൊറേവ് ഇസ്രായിലി പതാകയുടെ ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോഴും എപ്പോഴും ഞങ്ങള്‍ ഇസ്രായില്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!