GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ നിയമലംഘനം നടത്തിയ 1600 പേർ കൂടി പിടിയിൽ; 45702 പേരെ നാടുകടത്തും

ജിദ്ദ : സൗദിയിലെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡുകളില്‍ 16,000 ലേറെ നിയമ ലംഘകര്‍ പിടിയിലായി. ഈ മാസം അഞ്ചു മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ 10,177 ഇഖാമ നിയമ ലംഘകരും 4,523 നുഴഞ്ഞുകയറ്റക്കാരും 2,090 തൊഴില്‍ നിയമ ലംഘകരും അടക്കം ആകെ 16,790 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 709 പേരും പിടിയിലായി. ഇക്കൂട്ടത്തില്‍ 63 ശതമാനം പേര്‍ യെമനികളും 34 ശതമാനം എത്യോപ്യക്കാരും മൂന്നു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!