റിയാദ് : മൊബൈല്‍ ചാര്‍ജറും അത്യാവശ്യപണവുമടക്കമുള്ള ആറ് വസ്തുക്കള്‍ ഉംറക്കെത്തുന്നവര്‍ കയ്യില്‍ കരുതണമെന്ന് ഹജ് ഉംറ മന്ത്രാലയം അഭ്യര്‍ഥിച്ചു. തിരിച്ചറിയല്‍ രേഖ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട്, അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍, മൊബൈല്‍ ചാര്‍ജര്‍, പ്രാര്‍ഥന പുസ്തകം, അത്യാവശ്യപണം, മക്കയുടെയും മദീനയുടെയും മാപ്പ് എന്നിവ ഉംറ ചെയ്യാനെത്തുന്നവരുടെ ബാഗേജില്‍ ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.
വിസയുടെ കാലാവധി പ്രത്യേകം ശ്രദ്ധിക്കണം. തിരക്ക് കുറഞ്ഞ സമയങ്ങളാണ് ഉംറക്കായി തെരഞ്ഞെടുക്കേണ്ടത്. വര്‍ഷത്തില്‍ എല്ലാ സമയത്തും ഉംറ നിര്‍വഹിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
ഉംറക്ക് എത്തുന്നവർ മൊബൈൽ ചാർജർ അടക്കം 6 വസ്തുക്കൾ കയ്യിൽ കരുതണം എന്ന് ഹജ്ജ് മന്ത്രാലയം
