റിയാദ് : ഗാസയില്‍ ഇസ്രാഈല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസി എന്നിവര്‍ സൗദി കിരീടാവകാശിയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ഗാസയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത ഇവര്‍ യുദ്ധം അവസാനിപ്പിക്കണമെന്നും സിവിലിയന്‍മാരെ സംരക്ഷിക്കണമെന്നും ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിനാവശ്യമായ എല്ലാ ഇടപെടലുകളും സൗദി അറേബ്യ നടത്തുന്നുണ്ട്. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിച്ച് മേഖലയില്‍ നീതിയുക്തമായ നടപടികളിലൂടെ സമ്പൂര്‍ണ സമാധാനം കൊണ്ടുവരുന്ന നീക്കങ്ങളെ പിന്തുണക്കുന്ന ഉറച്ച നിലപാടാണ് സൗദിക്കുള്ളതെന്നും കിരീടാവകാശി വ്യക്തമാക്കി.