ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ആഗോള എണ്ണ വിപണി മുൻകൂട്ടി പ്രവചിക്കാൻ തങ്ങളുടെ പക്കൽ മാന്ത്രിക വടിയില്ലെന്ന് സൗദി ഊർജ്ജമന്ത്രി

ജിദ്ദ : ആഗോള എണ്ണ വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുക ദുഷ്‌കരമാണെന്നും തങ്ങളുടെ പക്കൽ മാന്ത്രിക വടിയില്ലെന്നും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. എണ്ണ വിപണിയിൽ ഇടപെടേണ്ടതിന്റെ ആവശ്യകത വിപണിയുടെ ചാഞ്ചാട്ടത്തിന്റെ വ്യാപ്തിയെ ആശ്രയിച്ചിരിക്കുന്നു. എണ്ണ വിപണിയിൽ സജീവമായ നടപടികൾ സ്വീകരിക്കേണ്ടതും വിപണി സ്ഥിരപ്പെടുത്താൻ ശ്രമിക്കേണ്ടതും ആവശ്യമാണെന്നും റഷ്യൻ സന്ദർശനത്തിനിടെ റഷ്യ-24 ചാനലിനോട് സൗദി ഊർജ മന്ത്രി പറഞ്ഞു.
റഷ്യയുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാൻ സൗദി അറേബ്യ ശ്രമിക്കുന്നതായി റഷ്യൻ ഉപപ്രധാനമന്ത്രിയും ഊർജ എണ്ണ മന്ത്രിയുമായ അലക്‌സാണ്ടർ നൊവാകുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സൗദി അറേബ്യയും റഷ്യയും സന്ദർശിക്കുന്ന ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസാ നിയന്ത്രണം എടുത്തുകളയുന്നതിനെ കുറിച്ച് സൗദി അറേബ്യയും റഷ്യയും വിശകലനം ചെയ്തതായി അലക്‌സാണ്ടർ നൊവാക് പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗിക്കുന്ന മേഖലയിലും ഭക്ഷ്യവസ്തുക്കളും കാർഷികോൽപന്നങ്ങളും വിതരണം ചെയ്യുന്ന കാര്യത്തിലും സൗദി അറേബ്യയുമായി സഹകരിക്കാൻ റഷ്യ സന്നദ്ധമാണ്.
സൗദിയിൽ നിർമാണം ആരംഭിക്കാനുള്ള സാധ്യത നിരവധി റഷ്യൻ കമ്പനികൾ പരിശോധിച്ചുവരികയാണ്. മുൻഗണനാ വ്യവസായ മേഖലകളിൽ സൗദി പങ്കാളികളുമായി സഹകരണം സ്ഥാപിക്കാൻ ആവശ്യമായ ശേഷികൾ റഷ്യൻ കമ്പനികൾക്കുണ്ട്. മെറ്റൽ, ഓട്ടോമോട്ടീവ്, ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ, മെഡിക്കൽ ഉപകരണങ്ങൾ, ഊർജ-എണ്ണ-വാതക ഉപകരണങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന റഷ്യൻ കമ്പനികൾ സൗദിയിൽ ഉൽപാദനം ആരംഭിക്കാനുള്ള അവസരങ്ങൾ തേടുന്നത് തുടരുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ വ്യാവസായിക മേഖലാ സഹകരണത്തിന് വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുന്നത് പ്രധാനമാണെന്നും അലക്‌സാണ്ടർ നൊവാക് പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!