ജിദ്ദ : മലയാളികൾ അടക്കമുള്ളവർ സൂക്ഷിക്കുക. മുനിസിപ്പാലിറ്റി പരിശോധന നടത്താനെത്തുേമ്പാൾ സ്ഥാപനങ്ങളിൽ നിന്ന് മാറിനിൽക്കുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യുന്ന ജീവനക്കാർക്ക് 10,000 റിയാൽ പിഴ.
ഇങ്ങനെ ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ഒരു മുന്നറിയിപ്പും കൂടാതെ പിഴ ചുമത്തുമെന്നും മുനിസിപ്പൽ മന്ത്രാലയം വ്യക്തമാക്കി.
ഈ നിയമം ഒക്ടോ. 15 ഞായറാഴ്ചമുതൽ നടപ്പാവും. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഏതെങ്കിലും സ്ഥാപനത്തിൽ പരിശോധനക്ക് വരുേമ്പാൾ അവിടുത്തെ ജീവനക്കാരൻ മാറിനിന്നാൽ പ്രാഥമികമായ മുന്നറിയിപ്പൊന്നും നൽകാതെ അവിടെ എത്ര ജീവനക്കാരുണ്ടോ ഓരോരുത്തർക്കും 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്മെയും. കൂടാതെ സ്ഥാപനം 14 ദിവസത്തേക്ക് അടച്ചിടുമെന്നും കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം അറിയിച്ചു.
നിയമലംഘനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്ഥാപനത്തിൽ പതിച്ച ‘അടപ്പിച്ചു’ എന്ന സ്റ്റിക്കൽ നീക്കം ചെയ്യുകയോ, അധികാരികളുടെ അനുമതിയില്ലാതെ സ്ഥാപനം വീണ്ടും തുറക്കുകയോ ചെയ്യുന്നതും ഗുരുതരമായ കുറ്റമാണ്. ഇതിന് മുന്നറിയിപ്പില്ലാതെ 40,000 റിയാൽ പിഴ ചുമത്തുകയും ചെയ്യും. സ്ഥാപനങ്ങൾ അടയ്ക്കുന്നതും പരിശോധകരെ പ്രവേശിക്കാൻ അനുവദിക്കാത്തതും ഗുരുതരമായ കുറ്റമായി കണക്കാക്കും. ഇതിനും 10,000 റിയാലാണ് പിഴ.
ആരോഗ്യ സ്ഥാപനത്തിന് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ മറികടന്ന് ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കുന്നതും ഗൗരവ്വമായ നിയമലംഘനമാണ്. 20,000 റിയാലാണ് പിഴ. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. സ്ഥാപനം ഏഴ് ദിവസത്തേക്ക് അടിച്ചിടും. വ്യാപാരസ്ഥാപനങ്ങളിൽ സാധൂകരണമില്ലാതെ വിൽപ്പന നടത്താതിരിക്കുന്നതും സേവനം നൽകാനുള്ള സ്ഥാപനങ്ങൾ അത് ചെയ്യാതിരിക്കുന്നതും കുറ്റമാണ്. അത്തരം സ്ഥാപനങ്ങൾ 14 ദിവസത്തേക്ക് അടച്ചിടും. 3,000 റിയാൽ പിഴയും ചുമത്തുകയും ചെയ്യും.