ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

പലസ്തീൻ ജനതയ്ക്ക് രണ്ട് കോടി ഡോളർ സഹായവുമായി യു.എ.ഇ

അബുദാബി : പലസ്തീനിലെ ജനതയ്ക്ക് സഹായവുമായി യുഎഇ. രണ്ട് കോടി ഡോളര്‍ സഹായം എത്തിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കി. പലസ്തീനില്‍ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്രസഭ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക..
പ്രതിസന്ധി ഘട്ടങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് അടിയന്തിര ആശ്വാസം പകരുകയെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സഹായമെത്തിക്കുന്നതെന്ന് യു.എ.ഇ വാര്‍ത്താ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിലും സാധാരണ ജനത്തിന്റെ ജീവന്‍ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈന്‍ മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. പലസ്തീന്‍ വിഭാഗങ്ങളും ഇസ്രായല്‍ സേനയും തമ്മിലുള്ള നിലവിലെ സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ സിവിലിയന്‍മാരുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കണം.
അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ ഏവര്‍ക്കും ബാധ്യതയുണ്ടെന്നും സമാധാനം കൈവരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ദ്വിരാഷ്ട്ര പരിഹാരം കൊണ്ടുവരുന്നതിന് ചര്‍ച്ചകള്‍ നടത്തുകയും നയതന്ത്ര പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്നും യോഗം അഭിപ്രായപ്പെട്ടു

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!