GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ബാഗിൽ ബോംബ് അല്ല എന്ന് തർക്കുത്തരം പറഞ്ഞ തമിഴ്നാട് സ്വദേശി റിയാദിൽ അറസ്റ്റിൽ

റിയാദ്: ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് തട്ടുത്തരം രൂപേണ മറുപടി പറഞ്ഞ പ്രവാസിയുവാവ് സഊദിയിൽ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയാണ് സഊദിയിൽ അറസ്റ്റിൽ ആയത്. ബാഗിൽ എന്താണെന്ന ഉദ്യോഗസ്ഥരുടെ തുടർച്ചയായ ചോദ്യത്തിന് കലിപ്പിൽ തട്ടുത്തരം രൂപേണ മറുപടി പറഞ്ഞതാണ് വിനയയത്.

ബാഗിൽ എന്താണെന്ന ഉദ്യോഗസ്ഥരുടെ ആവർത്തിച്ച ചോദ്യത്തിന് ബോംബൊന്നുമല്ലെന്ന് മറുപടിയാണ് ഇദ്ദേഹത്തെ കുടുക്കിയത്. ആവർത്തിച്ച ചോദ്യത്തിന് കലിപ്പിൽ ബോംബൊന്നുമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സുരക്ഷ ജീവനക്കാരോട് സഹകരിക്കാത്തതിനും മോശം പെരുമാറ്റത്തിനുമാണ് ശിക്ഷ ലഭിക്കുന്നത്. സംശയകരമായ രീതിയിൽ പെരുമാറിയതിന് തമിഴ്നാട് സ്വദേശിക്ക് ഒരു മാസം തടവും നാട് കടത്തലുമാണ് ശിക്ഷ.

മറ്റുള്ളവരോട് പെരുമാറുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്ന് സഊദിയിലെ പ്രവാസികളെ ഉണർത്തുന്നതാണ് സംഭവം. പ്രത്യേകിച്ച് ഉദ്യോഗസ്ഥരുടെ മുന്നിലും മറ്റും ശ്രദ്ധയോടെ വേണം പ്രതികരിക്കാനും ഇടപെടാനുമെന്ന് സംഭവം ഓർമ്മിപ്പിക്കുന്നു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!