റിയാദ്:വൈദ്യുതി, ക്ലീന്‍ ഗ്രീന്‍ ഹൈഡ്രജന്‍ മേഖലയില്‍ ഇന്ത്യയും സൗദി അറേബ്യയും പരസ്പരസഹകരണക്കരാറില്‍ ഒപ്പുവെച്ചു. സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യന്‍ ഊര്‍ജ വൈദ്യുതി മന്ത്രി രാജ് കുമാര്‍ സിംഗുമാണ് കരാറില്‍ ഒപ്പുവെച്ചത്. മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക് ക്ലൈമറ്റ് വീക്ക് പരിപാടിക്കിടെയാണ് കരാറില്‍ ഒപ്പുവെച്ചത്.
കരാറനുസരിച്ച് അടിയന്തര, അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ത്യയും സൗദിയും വൈദ്യുതി കൈമാറ്റം, ശുദ്ധമായ ഹരിത ഹൈഡ്രജന്റെയും പുനരുപയോഗ ഊര്‍ജ പദ്ധതികളുടെയും സംയുക്ത വികസനവും ഉല്‍പാദനവും, ഹരിത ഹൈഡ്രജനില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലകള്‍ സൃഷ്ടിക്കല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള വൈദ്യുത ബന്ധം, പദ്ധതികളുടെ സംയുക്ത വികസനം, ശുദ്ധമായ ഹരിത ഹൈഡ്രജന്റെ സംയുക്ത ഉത്പാദനം എന്നിവയെ കുറിച്ച് പഠനം നടത്തല്‍, വൈദ്യുതി ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങിയവ കരാറിന്റെ ഭാഗമാണ്.