റിയാദ്:പരിസ്ഥിതിക്ക് അനുയോജ്യമായ ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണത്തിന് തയാറെടുക്കുകയാണെന്ന് സൗദി അറേബ്യ റെയില്‍വേസ് (സാര്‍) അറിയിച്ചു. സൗദി അറേബ്യന്‍ പരിസ്ഥിതിക്കും അന്തരീക്ഷത്തിനും അനുയോജ്യമായ രീതിയില്‍ ഹൈഡ്രജന്‍ ട്രെയിന്‍ തയാറാക്കുന്നതിന് ആവശ്യമായ പരീക്ഷണങ്ങളും പഠനങ്ങളും നടത്താന്‍ ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍സ്റ്റോമുമായി സൗദി റെയില്‍വേസ് ഒപ്പുവെച്ചു. ഈ മാസം തന്നെ ഇത്തരം ട്രെയിനുകള്‍ ഓടിക്കാനാണ് പദ്ധതി. മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുമായി ഇതാദ്യമായാണ് ഇത്തരം പരീക്ഷണം നടക്കാനിക്കുന്നത്.
സൗദി ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങളിലുള്‍പ്പെട്ടതാണ് ഈ പദ്ധതിയെന്നും സ്മാര്‍ട്ട് സാങ്കേതിക വിദ്യകള്‍ വഴി സുസ്ഥിരമായ ഗതാഗത സംവിധാനത്തിന് വഴിയൊരുക്കുകയാണെന്നും ഗതാഗത ലോജിസ്റ്റിക് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ജാസിര്‍ പറഞ്ഞു. പ്കൃതി സംരക്ഷിക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനും ശുദ്ധ ഊര്‍ജ്ജത്തെ ആശ്രയിക്കുന്നതിനുമുള്ള സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് പദ്ധതി നടപ്പാക്കുന്നതില്‍ മുന്തിയ പരിഗണന സൗദി റെയില്‍വേക്കുണ്ട്. മന്ത്രി വ്യക്തമാക്കി.
സുസ്ഥിര ഗതാഗത മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആധുനിക കണ്ടുപിടുത്തങ്ങളിലൊന്നാണ് ഹൈഡ്രജന്‍ ട്രെയിന്‍ എന്ന് സാര്‍ സിഇഒ ഡോ. ബശ്ശാര്‍ ബിന്‍ ഖാലിദ് അല്‍മാലിക് വ്യക്തമാക്കി. കാര്‍ബണ്‍ പുറന്തള്ളാതെ ആവശ്യമായ ഊര്‍ജം ഉല്‍പാദിപ്പിച്ചാണ് ഈ ട്രെയിനുകള്‍ സഞ്ചരിക്കുക. പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ, വരും തലമുറയുടെ ഭാവി എന്നിവയില്‍ സ്വാധീനം ചെലുത്തുന്ന സ്വഭാവസവിശേഷതകള്‍ക്ക് പുറമേ, സുസ്ഥിര ഊര്‍ജ്ജത്തിനുള്ള ആകര്‍ഷകമായ സംവിധാനമായി മാറുമെന്ന നേട്ടം കൂടി ഈ ട്രെയിനിനുണ്ട്. അദ്ദേഹം പറഞ്ഞു. 2018ല്‍ ജര്‍മനിയിലും 20ലാണ് ഹൈഡ്രജന്‍ ട്രെയിന്‍ ആദ്യം ഓടിത്തുടങ്ങിയത്.