ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI LAW - സൗദി നിയമങ്ങൾ

നിയമലംഘനം ജിദ്ദയിൽ 345 വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

ജിദ്ദ – നിയമ ലംഘനങ്ങള്‍ക്ക് 345 വ്യാപാര സ്ഥാപനങ്ങള്‍ ജിദ്ദ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു. ജിദ്ദ നഗരസഭക്കു കീഴിലെ 16 ശാഖാ ബലദിയ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന 18,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ സെപ്റ്റംബറില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തി. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട 10,584 സ്ഥാപനങ്ങളിലും 8,072 മറ്റു വ്യാപാര സ്ഥാപനങ്ങളിലുമാണ് പരിശോധനകള്‍ നടത്തിയതെന്ന് ജിദ്ദ നഗരസഭാ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളുടെ നിയമപാലന തോത് ഉയര്‍ത്താനും ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്താനും നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ട് സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധനകള്‍ തുടരും.
കഴിഞ്ഞ മാസം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്ത് 14,665 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ഹെല്‍ത്ത് കാര്‍ഡ് നേടാതിരിക്കല്‍, ഹെല്‍ത്ത് കാര്‍ഡ് പുതുക്കാതിരിക്കല്‍, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ മോശം രീതിയില്‍ സൂക്ഷിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയതെന്നും ജിദ്ദ നഗരസഭാ വക്താവ് പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

ഫൈനൽ എക്‌സിറ്റ് അടിച്ച ശേഷം സ്‌പോൺസർഷിപ് മാറാൻ സാധിക്കുമോ?

ചോദ്യം: ഫൈനൽ എക്‌സിറ്റ് അടിച്ചശേഷം സ്‌പോൺസർഷിപ് മാറാൻ സാധിക്കുമോ? ഉത്തരം: സൗദി ഇമിഗ്രേഷൻ നിയമ പ്രകാരം ഫൈനൽ എക്‌സിറ്റ് അടിച്ച ശേഷം 60 ദിവസം കൂടി രാജ്യത്തു
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

റീ എൻട്രി റദ്ദ് ചെയ്താൽ റിഎൻട്രി ഫീസ് ഇനി തിരികെ ലഭിക്കില്ല

റിയാദ് – ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി ഇഷ്യു ചെയ്ത ശേഷം റദ്ദാക്കുന്ന റീ-എൻട്രി വിസാ ഫീസ് തിരികെ ലഭിക്കില്ലെന്ന് അബ്ശിർ
error: Content is protected !!