GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ യു.എ.ഇയും ഇന്ത്യയും ധാരണാപത്രം ഒപ്പുവെച്ചു

വ്യാപാര, ലോജിസ്റ്റിക് കേന്ദ്രം എന്ന നിലയില്‍ യു.എ.ഇയുടെ പങ്ക് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന യു.എ.ഇ, ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സി.ഇ.പി.എ) അനുസൃതമാണ് പുതിയ കരാര്‍. സപ്ലൈ ചെയിന്‍ റെസിലന്‍സ്, പുനരുപയോഗ ഊര്‍ജം, ആരോഗ്യം, സ്‌പേസ് സിസ്റ്റം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍ഡസ്ട്രി 4.0, നൂതന സാങ്കേതികവിദ്യകള്‍, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്റ് മെട്രോളജി എന്നീ എട്ടു പ്രധാന മേഖലകളില്‍ ധാരണാപത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
നൂതന വ്യവസായങ്ങള്‍, ഊര്‍ജ സംക്രമണ പരിഹാരങ്ങള്‍, ആരോഗ്യ സംരക്ഷണം, ബഹിരാകാശം എന്നിവയുള്‍പ്പെടെ ഇരു രാജ്യങ്ങളുടെയും ദേശീയ സമ്പദ്‌വ്യവസ്ഥകള്‍ക്കായി മുന്‍ഗണനാ മേഖലകളില്‍ വ്യാവസായിക നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സഹകരണത്തിന്റെ വിവിധ വശങ്ങള്‍ ധാരണാപത്രം ഉള്‍ക്കൊള്ളുന്നതായി ഡോ. സുല്‍ത്താന്‍ അല്‍ജാബിര്‍ പറഞ്ഞു. സുസ്ഥിരതയെയും കാലാവസ്ഥാ നിഷ്പക്ഷതയെയും പിന്തുണക്കുന്ന നൂതനവും സാങ്കേതികവുമായ പരിഹാരങ്ങള്‍ വികസിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. ഈ തന്ത്രപ്രധാന മേഖലകളില്‍ അടുത്ത് പ്രവര്‍ത്തിക്കുന്നതിലൂടെ യു.എ.ഇക്കും ഇന്ത്യക്കും സുസ്ഥിര വളര്‍ച്ച ത്വരിതപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും കൂടുതല്‍ മത്സരാത്മകവും കാര്യക്ഷമവും സുസ്ഥിരവുമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് ഡോ. സുല്‍ത്താന്‍ അല്‍ജാബിര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!