ജിദ്ദ:സർക്കാർ വകുപ്പുകളിൽനിന്നുള്ള സേവനങ്ങൾ നിർത്തിവെച്ചത് സൗദി പൗരന്മാരുടെ വിദേശ യാത്രക്ക് വിലക്കാകില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ട്രാഫിക് പിഴ ഒടുക്കാത്തതിന്റെ പേരിൽ ട്രാഫിക് ഡയറക്ടറേറ്റിൽ നിന്ന് തനിക്കുള്ള സേവനങ്ങൾ നിർത്തിവെച്ചതായി അറിയിച്ചും ഈ സാഹചര്യത്തിൽ തനിക്ക് വിദേശ യാത്ര നടത്താൻ സാധിക്കുമോയെന്ന് ആരാഞ്ഞും സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.