ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലേക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് ഖത്തർ എയർവെയ്സ്

ദോഹ:ഖത്തര്‍-സൗദി സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ഖത്തര്‍ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് സൗദി അറേബ്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. സൗദി അറേബ്യയില്‍ ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതി ഖത്തര്‍ എയര്‍വേയ്‌സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അല്‍ ഉല, തബൂക്ക് എന്നീ രണ്ട് പുതിയ ഗേറ്റ് വേകളുടെ സേവനങ്ങള്‍ ആരംഭിക്കുന്നതോടൊപ്പം യാമ്പുവിലേക്കുള്ള സേവനം പുനരാരംഭിക്കാനും തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.

ഈ മാസം 29 മുതല്‍ ഖത്തര്‍ എയര്‍വേയ്‌സ് അല്‍ ഉലയിലേക്കും തുടര്‍ന്ന് 2023 ഡിസംബര്‍ 6ന് യാമ്പുവിലേക്കും 2023 ഡിസംബര്‍ 14ന് തബൂക്കിലേക്കും സര്‍വീസ് ആരംഭിക്കും. ഈ പുതിയ റൂട്ടുകള്‍ യാത്രക്കാര്‍ക്ക് സൗദി അറേബ്യയിലെസമ്പന്നമായ സാംസ്‌കാരിക പൈതൃകവും പ്രകൃതി വിസ്മയങ്ങളും കാണാന്‍ അവസരമൊരുക്കും.

Read More

ഖത്തറില്‍ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനം

ഒമാനില്‍ കൈക്കൂലി വാങ്ങിയ പ്രവാസിക്ക് പത്ത് വര്‍ഷം ജയിലും പിഴയും, നാടുകടത്തും

ഇസ്ലാമിനും പ്രവാചകനും അപകീര്‍ത്തി; യുവാവ് കസ്റ്റഡിയില്‍, രോഗിയെന്ന് കുടുംബം
ലോകമെമ്പാടുമുള്ള യാത്രക്കാരെ ഈ ശ്രദ്ധേയമായ സ്ഥലങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു
പ്രകൃതിദൃശ്യങ്ങള്‍ക്കും ചരിത്ര നിധികള്‍ക്കും പേരുകേട്ട അല്‍ ഉലയിലേക്ക് ആഴ്ചയില്‍ രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തും. പുരാതന പാറക്കൂട്ടങ്ങളും പുരാവസ്തു വിസ്മയങ്ങളും ഉള്‍പ്പെടെയുള്ള ഈ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റിന്റെ അത്ഭുതങ്ങള്‍ അനുഭവിക്കാന്‍ യാത്രക്കാര്‍ക്ക് ആകാംക്ഷയോടെ കാത്തിരിക്കാം.

ഊര്‍ജ്ജസ്വലമായ തുറമുഖ നഗരമായ യാമ്പുവിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. മനോഹരമായ ബീച്ചുകളും വൈവിധ്യമാര്‍ന്ന സമുദ്രജീവികളും ഉള്ളതിനാല്‍, സൂര്യനും കടലും സാഹസികതയും ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാണ് യാമ്പു.

അതിശയിപ്പിക്കുന്ന പര്‍വതങ്ങള്‍ക്കും താഴ് വരകള്‍ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന തബൂക്കില്‍ ഖത്തര്‍ എയര്‍വേയ്‌സ് ആഴ്ചയില്‍ മൂന്ന് സര്‍വീസ് നടത്തും. തബൂക്കിലേക്കുള്ള യാത്രക്കാര്‍ക്ക് അതിന്റെ പ്രകൃതി സൗന്ദര്യവും സമ്പന്നമായ സാംസ്‌കാരിക പൈതൃകവും അടുത്തറിയാന്‍ അവസരമുണ്ട്.

ഖത്തര്‍ എയര്‍വേയ്‌സ് ഇപ്പോള്‍ സൗദി അറേബ്യയിലെ ഒമ്പത് നഗരങ്ങളിലേക്കായി ആഴ്ചയില്‍ 125 ലധികം സര്‍വീസ് നടത്തുന്നു. ഈ നഗരങ്ങളില്‍ അല്‍ഉല, ദമാാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, തബൂക്ക്, തായിഫ്, യാമ്പു എന്നിവ ഉള്‍പ്പെടുന്നു,

ആവേശകരമായ പുതിയ ഗേറ്റ് വേകളില്‍ നിന്ന് യാത്ര ചെയ്യുന്ന സൗദി അറേബ്യയിലെ യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ ലോകോത്തര വിമാനങ്ങളില്‍ ചൈന, യൂറോപ്പ്, ഇന്തോനേഷ്യ, ജപ്പാന്‍, കൊറിയ, മലേഷ്യ, തായ്‌ലന്‍ഡ്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 160 ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ആസ്വദിക്കാനാകും.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!