ജിദ്ദ:2025 വരെയുള്ള കാലത്ത് ആരോഗ്യ മേഖലയിൽ സ്വദേശികൾക്ക് പ്രതിവർഷം പതിനായിരം പുതിയ തൊഴിലവസരങ്ങൾ വീതം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഉയർന്ന സാമ്പത്തിക നേട്ടമുള്ള മേഖലകളിൽ ഒന്നാണ് ആരോഗ്യ പരിചരണ മേഖല. സ്വദേശികളുടെ അനുപാതം വർധിപ്പിക്കാൻ ആകർഷകമായ സവിശേഷതകളുള്ള സേവന മേഖലകളിൽ ഒന്നാണ് ആരോഗ്യ മേഖല. സ്വദേശികളുടെ വൈദഗ്ധ്യവും നൈപുണ്യവും പരിപോഷിപ്പിക്കാനും സ്വദേശി ജീവനക്കാരെ ആകർഷിക്കാനും പിന്തുണ നൽകുന്ന തരത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.