ജിദ്ദ – ഇന്ത്യക്കാരനായ ഡ്രൈവര്‍ക്ക് സൗദി കുടുംബം വികാര നിര്‍ഭരമായ യാത്രയയപ്പ് നല്‍കി. മുപ്പതും നാല്‍പതും വര്‍ഷം ജോലിയില്‍ തുടര്‍ന്ന് എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സൗദി കുടുംബങ്ങള്‍ ഊഷ്മളമായ യാത്രയപ്പ് നല്‍കുന്നത് സാധാരണമാണ്. എന്നാല്‍ സൗദിയില്‍ എട്ടു വര്‍ഷം മാത്രം ജോലി ചെയ്ത് തങ്ങളുടെയെല്ലാം മനസ്സ് കവര്‍ന്ന ഇന്ത്യന്‍ യുവാവിനാണ് സ്വദേശി കുടുംബം കഴിഞ്ഞ ദിവസം വികാര നിര്‍ഭരമായ യാത്രയയപ്പ് നല്‍കിയത്.
തങ്ങളുടെ ഡ്രൈവര്‍ ഫദ്ല്‍ ഇപ്പോള്‍ ഇവിടെ എത്തുമെന്നും ഫദ്‌ലിന് അവസാനമായി തങ്ങള്‍ യാത്രയയപ്പ് നല്‍കുകയാണെന്നും ഫദ്ല്‍ വീണ്ടും തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം ഫദ്‌ലിനെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നതിനിടെ സ്‌പോണ്‍സര്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം പരമ്പരാഗത സൗദി വേഷവും അതിനു മുകളില്‍ ആഢ്യത്വത്തിന്റെ ഭാഗമായ പരമ്പരാഗത കഠാരയും ധരിച്ച് റോള്‍സ് റോയ്‌സ് കാറില്‍ ഇന്ത്യന്‍ യുവാവ് സ്‌പോണ്‍സറുടെ വീട്ടില്‍ പ്രവേശിച്ചു.
സലാം ചൊല്ലിയ ശേഷം എല്ലാവര്‍ക്കും നന്ദി പറഞ്ഞ ഫദ്ല്‍, നാളെ താന്‍ നാട്ടിലേക്ക് പോവുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. എല്ലാവരോടും സലാം പറയാനാണ് താന്‍ വന്നതെന്നും വിവാഹം കഴിക്കാനാണ് ഇത്തവണ ലീവില്‍ നാട്ടിലേക്ക് പോകുന്നതെന്നും ചിലപ്പോള്‍ താന്‍ തിരിച്ചുവരുമെന്നും യുവാവ് പറഞ്ഞു. മുഴുവന്‍ സൗദികള്‍ക്കും തന്റെ ഹൃദയത്തിനകത്താണ് സ്ഥാനമെന്നും ഫദ്ല്‍ പറഞ്ഞു. അവസാനം സ്‌പോണ്‍സറും കുടുംബാംഗങ്ങളും ഇന്ത്യക്കാരന് ഹസ്തദാനം ചെയ്യുകയും സ്‌നേഹ വാത്സല്യത്തോടെ ആശ്ലേഷിക്കുകയും ശിരസ്സില്‍ ചുംബനം നല്‍കുകയും ചെയ്തു. എല്ലാവരുടെയും മനസ്സ് കവര്‍ന്ന സല്‍സ്വഭാവി ആയതിനാല്‍ മാത്രമാണ് പരമ്പരാഗത കഠാര നിന്നെ ഞങ്ങള്‍ ധരിപ്പിച്ചതെന്ന് കൂട്ടത്തില്‍ ഒരാള്‍ ഇന്ത്യക്കാരനോട് പറഞ്ഞു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാം ??????