സൌദിയിൽ ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ യെമൻ പൌരനായ പ്രവാസിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് എയർ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു യെമൻ പൌരനാണ് എയർ ആംബുലൻസ് ഹൈവേയിലേക്കെത്തുന്ന വീഡിയോ ചിത്രീകരിച്ചത്. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട തൻ്റെ സുഹൃത്തായ അബ്ദുൽ മജീദിന് വേണ്ടി യെമൻ പൌരൻ തന്നെയാണ് എയർ ആംബുലൻസ് സഹായം തേടിയത്.
ആഴ്ചകൾക്ക് മുമ്പ് ജിദ്ദയിലും സമാനമായ രീതിയിൽ എയർ ആംബുലൻസ് എത്തി ഒരു പ്രവാസിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പ്രവാസികൾക്ക് വേണ്ടി സൗദിയുടെ കരുതൽ വീണ്ടും, യാത്രാമധ്യ ആരോഗ്യമായി പ്രയാസം നേരിട്ട പ്രവാസിയെ എയർ ആംബുലൻസ് വഴി ഹോസ്പിറ്റലിലേക്ക് മാറ്റുന്ന വീഡിയോ
