ദമാം:എയർപോർട്ട് റോഡിലെ ചുറ്റുഭാഗങ്ങളിലുണ്ടായിരുന്ന മാലിന്യങ്ങളും മറ്റു അവശിഷ്ടങ്ങളും പൂർണമായും നീക്കിയതായി ദമാം മുനിസിപ്പാലിറ്റി അറിയിച്ചു. നഗരം സൗന്ദര്യവത്കരിക്കുന്നതിന്റെ ആദ്യ ഘട്ടമായാണ് ഈ പദ്ധതി നടപ്പാക്കിയത്. മണൽ കുന്നുകളും കുറ്റിച്ചെടികളും കല്ലുകളും മറ്റു മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കപ്പെട്ടിരുന്നു. ഇതെല്ലാം ഇവിടെനിന്ന് നീക്കുന്ന ജോലികളാണ് പൂർത്തിയാക്കിയത്. പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും നടപ്പാക്കുമെന്നും നഗരസഭ അറിയിച്ചു
ദമാം എയർപോർട്ട് റോഡിലെ മാലിന്യ അവശിഷ്ടങ്ങൾ പൂർണമായും നീക്കി
