GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മാറ്റത്തിന് പിറകെ ടിക്കറ്റിൽ വൻ ഇളവ് പ്രഖ്യാപിച്ച് സൗദി എയർലൈൻസ്


വീണ്ടും പുതിയ ഓഫർ പ്രഖ്യാപിച്ച് സൗദി എയർലൈൻസ്. അന്താരാഷട്ര യാത്രക്ക് 30 ശതമാനം നിരക്കിളവാണ് സൗദിയയുടെ പുതിയ ഓഫർ. ഇന്നലെ പുതിയ മാറ്റം പ്രഖ്യാപിച്ചതിൻ്റെ ഭാഗമായിട്ടാണ് നിരക്കിളവ്.

എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാൻ 30 ശതമാനം ഡിസ്കൌണ്ട് ലഭിക്കും. എന്നാൽ ഈ ഇളവ് ഒക്ടോബർ 2ന് (തിങ്കളാഴ്ച) വരെ മാത്രമേ ഉള്ളൂ. ഒക്ടോബർ 2ന് മുമ്പ് ടിക്കറ്റെടുക്കുന്നവർക്ക് ഇളവ് ലഭിക്കും. അതേ സമയം ഒക്ടോബർ 10 മുതൽ ഡിസംബർ 10 വരെ യാത്ര ചെയ്യാൻ സൌകര്യമുണ്ടാകും. ഒക്ടോബർ 10 മുതൽ ഡിസംബർ 10 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ഒക്ടോബർ 2 വരെ എടുക്കാം. അങ്ങിനെയുള്ളവർക്കാണ് ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് ലഭിക്കുക.

ടിക്കറ്റുൾ ഓണ്ലൈനായും ട്രാവൽ ഏജൻസികൾ വഴിയും ലഭിക്കും.

പുതിയ മാറ്റത്തിൻ്റെ ഭാഗമായി സൗദിയ എയർലൈൻസിൽ യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ മെംബർഷിപ്പ് മൈൽസ് 100 ശതമാനം അധികമായി നേടാനും സാധിക്കും. ഈ ഓഫർ 2023 ഡിസംബർ 31 വരെ തുടരുന്നതാണെന്ന് സൗദിയ അറിയിച്ചു.

ഇന്നലെ സൗദിയ എയർലൈൻസ് നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. ക്രൂ അംഗങ്ങളുടെ യൂണിഫോമിലും ആതിഥ്യ മര്യാദയിലും, ഭക്ഷണ മെനുവിലും വിമാനത്തിൻ്റെ നിറത്തിലും ലോഗോയിലുമുൾപ്പെടെ വൻ മാറ്റങ്ങളായിരുന്നു ഇന്നലെ പ്രഖ്യാപിച്ചിരുന്നത്. ഈ മാറ്റത്തിൻ്റെ ഭാഗമായുള്ള ആഘോഷത്തിൻ്റെ ഭാഗമായാണ് പുതിയ നിരക്കിളവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!