വിദേശ തൊഴിലാളികൾക്കുള്ള പ്രൊഫഷണൽ വെരിഫിക്കേഷൻ കുറിച്ച് അറിയാം
ജിദ്ദ:വിദേശ തൊഴിലാളികള്‍ക്കുള്ള പ്രൊഫഷണല്‍ വെരിഫിക്കേഷന് തുടക്കം കുറിച്ചതായി കഴിഞ്ഞ ദിവസം മാനവശേഷി മന്ത്രാലയം അറിയിക്കുകയുണ്ടായി. സൗദിയിലേക്ക് തൊഴില്‍ വിസയില്‍ വരുന്നവര്‍ക്ക് അവര്‍ ചെയ്യുന്ന തൊഴിലിന് അനുയോജ്യമായ അക്കാദമിക് യോഗ്യതയും പരിചയസമ്പത്തുമുണ്ടോ എന്ന് അറിയുന്നതിനുള്ള പരിശോധനയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന കോര്‍പ്പറേഷന്റെയും സഹകരണത്തോടെ, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം 2021 മാര്‍ച്ച് 7 നാണ് ‘പ്രൊഫഷണല്‍ വെരിഫിക്കേഷന്‍’ പ്രോഗ്രാം പ്രഖ്യാപിച്ചത്. സൗദി അറേബ്യയിലെ എല്ലാ വിദഗ്ധ തൊഴിലാളികള്‍ക്കും റിക്രൂട്ട് ചെയ്ത തൊഴില്‍ […]