അറബ് രാജ്യങ്ങളിൽ പച്ചക്കറി ഉൽപാദനത്തിൽ സൗദി മൂന്നാം സ്ഥാനത്ത്
ജിദ്ദ:അറബ് ലോകത്ത് ഏറ്റവുമധികം പച്ചക്കറികൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ മൂന്നാം സ്ഥാനത്താണെന്ന് യു.എന്നിനു കീഴിലെ ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ വ്യക്തമാക്കി. പച്ചക്കറി കൃഷിക്ക് അനുയോജ്യമല്ലെന്ന് മുമ്പ് കണക്കാക്കിയിരുന്ന ഏഴു അറബ് രാജ്യങ്ങൾ പട്ടികയിൽ അടങ്ങിയിരിക്കുന്നു. സൗദി അറേബ്യ പ്രതിവർഷം 1,700 കോടി ഡോളർ (6,375 കോടി റിയാൽ) വില വരുന്ന പച്ചക്കറികളാണ് ഉൽപാദിപ്പിക്കുന്നത്. പച്ചക്കറി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് ഈജിപ്തും രണ്ടാം സ്ഥാനത്ത് അൾജീരിയയുമാണ്. ഈജിപ്ത് പ്രതിവർഷം 2,700 കോടി ഡോളറിന്റെയും അൾജീരിയ […]