ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ജനന,മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി അബ്ശിര്‍ വഴി

റിയാദ്:സൗദി അറേബ്യയില്‍ ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വ്യകതികളുടെ അബ്ശിര്‍ പോര്‍ട്ടല്‍ വഴി എടുക്കാനാവുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയായ സദായയുമായി സഹകരിച്ച് സിവില്‍ സ്റ്റാറ്റസ് വിഭാഗമാണ് ഇതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയത്.ഡിജിറ്റല്‍ ജനന, മരണ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനും എടുക്കാനുമുള്ള സേവനങ്ങളാണ് അബ്ശിറില്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്നായി സിവില്‍ സ്റ്റാറ്റസ് (അഹ്‌വാലുല്‍മദനിയ) ഓഫീസില്‍ പോകേണ്ടതില്ല. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഈ സേവനം ലഭ്യമാണ്. സ്വന്തം ജനന സര്‍ട്ടിഫിക്കറ്റും ആശ്രിതരുടെ സര്‍ട്ടിഫിക്കറ്റും അബ്ശിറില്‍ ലഭ്യമാകും. മരണ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാനും […]

NEWS - ഗൾഫ് വാർത്തകൾ

വിസിറ്റ് വിസയിൽ സൗദിയിൽ വരുന്നവർക്ക് ഒരു വർഷം വരെ വിദേശ ലൈസൻസ് ഉപയോഗിച്ച വാഹനം ഓടിക്കാം

ജിദ്ദ:വിസിറ്റ് വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് കാലാവധിയുള്ള അന്താരാഷ്ട്ര ലൈസന്‍സോ വിദേശ ലൈസന്‍സോ ഉപയോഗിച്ച് പരമാവധി ഒരു വര്‍ഷം വരെയോ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെയോ വാഹനമോടിക്കാവുന്നതാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. സന്ദര്‍ശക വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വിദേശ ലൈസന്‍സ് ഉപയോഗിച്ച് രാജ്യത്ത് വാഹനമോടിക്കാന്‍ സാധിക്കുമോയെന്ന് ആരാഞ്ഞ് വിദേശികളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്റര്‍സെക്ഷനുകളില്‍ വെച്ച് യൂടേണ്‍ അടിച്ച് എതിര്‍ദിശയിലേക്ക് പ്രവേശിക്കുമ്പോള്‍ ഇതിനുള്ള പ്രത്യേക ട്രാക്ക് പാലിക്കണമെന്ന് സൗദി ട്രാഫിക് […]

OMAN - ഒമാൻ UAE - യുഎഇ

യുഎഇ ഒമാൻ ബസ് സർവീസ് പുനരാരംഭിക്കുന്നു

മസ്‌കത്ത്:ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ എംവാസലാത്ത് യു.എ.ഇയിലേക്കുള്ള ബസ് സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് അറിയിപ്പ്. ഒമാന്‍ നിവാസികള്‍ക്ക് യു.എ.ഇ തലസ്ഥാനമായ അബുദാബിയിലേക്കും അല്‍ ഐനിലേക്കും യാത്രാ കണക്ഷനുകള്‍ ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സര്‍വീസ് നിര്‍ത്തുന്നതിന് മുമ്പ് ദുബായ്ക്കും മസ്‌കറ്റിനും ഇടയില്‍ എംവാസലാത്ത് സര്‍വീസ് നടത്തിയിരുന്നു. മസ്‌കത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള വണ്‍വേ ടിക്കറ്റിന് 23 കിലോഗ്രാം ലഗേജ് അലവന്‍സിനൊപ്പം 11.5 […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഫാർമസി മേഖലയിൽ സൗദിവൽക്കരണം വൻ വിജയം,സൗദി ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്നു

ജിദ്ദ:ഫാർമസി മേഖലയിൽ സൗദിവൽക്കരണം വൻ വിജയമാണെന്നും ഈ മേഖലയിൽ ഇപ്പോൾ 10,631 സൗദി ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്നതായും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് മുഹമ്മദ് അൽരിസ്ഖി പറഞ്ഞു. ജനുവരി ആദ്യം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലത്ത് 1,300 ലേറെ സൗദി ഫാർമസിസ്റ്റുകൾക്ക് സ്വകാര്യ ഫാർമസികളിൽ തൊഴിൽ ലഭിച്ചു. 2020 ആദ്യത്തിലാണ് ഫാർമസി മേഖലയിൽ സൗദിവൽക്കരണം നിർബന്ധമാക്കാനുള്ള തീരുമാനം മന്ത്രാലയം പ്രഖ്യാപിച്ചത്. നാലു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സൗദി ഫാർമസിസ്റ്റുകളുടെ എണ്ണം ഏഴിരട്ടിയിലേറെ വർധിച്ചു. 2020 […]

NEWS - ഗൾഫ് വാർത്തകൾ

റിയാദിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കില്ലെന്ന് സ്ഥിരീകരണം; പ്രചരിച്ചത് വ്യാജ വാർത്ത

റിയാദ്:തലസ്ഥാന നഗരിയിലെ ചില പഴയ ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ഉത്തരവാദപ്പെട്ടവര്‍ വെളിപ്പെടുത്തി. റിയാദിലെ ചില പഴയ ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത് പൊളിക്കുമെന്നും ഈ പ്രദേശങ്ങള്‍ നൂതന രീതിയില്‍ വികസിപ്പിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും പ്രദർശിപ്പിക്കുന്ന സംവിധാനം ഒക്‌ടോബർ മുതൽ

ജിദ്ദ:സൗദിയിൽ മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും പ്രദർശിപ്പിക്കുന്ന സംവിധാനം ഒക്‌ടോബർ ഒന്ന് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതിനുവേണ്ട എല്ലാ തയാറെടുപ്പുകളും സൗദി ഡിജിറ്റൽ റെഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷൻ (സിഎസ്‌ടി) പൂർത്തിയാക്കി. വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും പ്രദർശിപ്പിക്കുന്നതിനുള്ള കരട് സ്പെസിഫിക്കേഷൻ സിഎസ്ടി നേരത്തെ അവതരിപ്പിച്ചിരുന്നു. വിളിക്കുന്നയാളുടെ പേരും നമ്പറും കോൾ ലോഗിൽ പ്രദർശിപ്പിച്ചിരിക്കണം. ഇതിനു പുറമെ, എല്ലാ തരത്തിലുമുള്ള സാങ്കേതികവിദ്യകളിലും വിളിക്കുന്നയാളുടെ പേരും നമ്പറും സ്വീകരിക്കാനും പ്രദർശിപ്പിക്കാനും കഴിയുന്നതായിരിക്കണം മൊബൈൽ ഫോണുകൾ. […]

NEWS - ഗൾഫ് വാർത്തകൾ

100 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ഭൂമിയിലെ ഏറ്റവും ചെലവേറിയ കെട്ടിടങ്ങളുടെ പട്ടികയിൽ മക്കയിലെ ഗ്രാൻഡ് മോസ്‌ക് ഒന്നാം സ്ഥാനത്താണ്.

വലിപ്പം: ഒരു ദശലക്ഷം (1,000,000) ചതുരശ്ര മീറ്റർ 🕋രണ്ട് (2) ദശലക്ഷം ആളുകളെ ഉൾക്കൊള്ളാൻ കഴിയും 🕋പ്രതിവർഷം ഇരുപത് (20) ദശലക്ഷം സന്ദർശകരെ സ്വീകരിക്കുന്നു 🕋ഇരുപത്തിനാല് (24) മണിക്കൂർ തുറന്നിരിക്കുന്നു. 1400 വർഷത്തിലേറെയായി ഇത് പൂർണ്ണമായും അടച്ചിട്ടില്ല 🕋1800 ക്ലീനർമാർക്ക് 40 ഇലക്ട്രിക് സാനിറ്ററി ക്ലീനിംഗ് കാറുകളുണ്ട് 🕋തുറന്ന മുറ്റം വൃത്തിയാക്കാൻ 60 ഇലക്ട്രിക് സാനിറ്ററി മെഷീനുകൾ ഉണ്ട് 🕋2000 സാനിറ്ററി ബാരലുകൾ പരിസരത്ത് വ്യാപിച്ചുകിടക്കുന്നു 🕋 40000 പരവതാനികളാൽ പൊതിഞ്ഞ നില (ജിദ്ദയ്ക്കും മക്കയ്ക്കും ഇടയിലുള്ള […]

JOB VACANCY - പുതിയ ഗൾഫ് ജോലികൾ

ആപ്പിളിന്റെ യുഎഇ സ്റ്റോറുകളിലേക്ക് പുതിയ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു

അബുദാബി- അമേരിക്കൻ ടെക്നോളജി ഭീമനായ ആപ്പിൾ യുഎഇയിലെ സ്റ്റോറുകളിൽ റീട്ടെയിൽ ജോലികൾക്കായി പുതിയ ഒഴിവുകൾ പ്രഖ്യാപിച്ചു. ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്സ്, യാസ് മാൾ, അബുദാബിയിലെ അൽ മരിയ ദ്വീപ് എന്നീ നാല് സ്റ്റോറുകളിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആപ്പിളിന്റെ കരിയർ സൈറ്റ് വഴി അപേക്ഷിക്കാം. ബഹുഭാഷാ കഴിവ് അധിക യോഗ്യതയാണ്.ക്രിയേറ്റീവ്, ബിസിനസ് എക്സ്പേർട്ട്, ഓപ്പറേഷൻസ് എക്സ്പേർട്ട്, എക്സ്പേർട്ട്, ജീനിയസ്, സ്പെഷലിസ്റ്റ്, ടെക്നിക്കൽ സ്പെഷലിസ്റ്റ്, ബിസിനസ് പ്രോ തുടങ്ങിയ തസ്തികകളിലേക്കാണ് അവസരമുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷ […]

UAE - യുഎഇ

ദുബായ് നിരത്തുകളിൽ അടുത്തമാസം മുതൽ സെൽഫ് ഡ്രൈവിംഗ് ടാക്സികൾ

പൂർണ്ണ ഓട്ടോമേറ്റഡ് സെൽഫ് ഡ്രൈവിംഗ് ടാക്‌സികൾ അടുത്ത മാസം ദുബായിലെ തെരുവുകളിൽ ഓടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ജുമൈറ 1 ഏരിയയുടെ വിജയകരമായ ഡിജിറ്റൽ മാപ്പിംഗ് വിജയമായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ സംരംഭം. മൂന്നാമത് ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിനോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. പൊതുഗതാഗത ഏജൻസിയുടെ ആർടിഎ ഡയറക്ടർ ഓഫ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് ഖാലിദ് അൽ അവാദി, എട്ട് കിലോമീറ്റർ നീളത്തിൽ മൊത്തം അഞ്ച് ഡ്രൈവറില്ലാ ടാക്സികൾ വിന്യസിക്കുമെന്നാണ് അറിയിച്ചത്. […]

SAUDI ARABIA - സൗദി അറേബ്യ

കുട്ടിക്ക് സീറ്റ് നിഷേധിച്ച സംഭവം: മലയാളി കുടുംബത്തിന് 33,000 രൂപ നഷ്ടപരിഹാരം നൽകി സ്പൈസ് ജെറ്റ്

കോഴിക്കോട്: സ്പൈസ് ജെറ്റ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സീറ്റ് നിഷേധിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകി കമ്പനി. ഈ മാസം 12-ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് പോയ സ്പൈസ് ജെറ്റിൻ്റെ എസ്.ജി 35 വിമാനത്തിൽ യാത്ര ചെയ്ത മാതാവിനും കുട്ടിക്കുമാണ് സീറ്റ് നിഷേധിക്കപ്പെട്ടത്. ഉംറ വിസയിൽ ഉമ്മയോടൊപ്പം യാത്ര ചെയ്ത സൈഹ എന്ന രണ്ട് വയസ്സുള്ള കുട്ടിക്ക് ആണ് സീറ്റ് കിട്ടാതെ പോയത്. സീറ്റ് ബുക്ക് ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയിട്ടും വിമാനജീവനക്കാർ സീറ്റ് നിഷേധിക്കുകയായിരുന്നു. തുടർന്ന് മാതാവിൻ്റെ […]

BAHRAIN - ബഹ്റൈൻ JOB VACANCY - പുതിയ ഗൾഫ് ജോലികൾ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ UAE - യുഎഇ

GCC ടൂറിസ്റ്റ് വിസ ഉടൻ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത വിസ നടപ്പിലാക്കാൻ തീരുമാനം

റിയാദ്- സൗദി അറേബ്യയടക്കം ആറു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനം. അബൂദാബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ടൂറിസം മേഖലയില്‍ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയില്‍ ചര്‍ച്ചയായി. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അറിയിച്ചു. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സ്വതന്ത്രമായി ജിസിസി […]

SAUDI ARABIA - സൗദി അറേബ്യ

ഉംറ വിസയിലും സന്ദർശകശയിലും സൗദിയിൽ എത്തുന്നവർക്ക് വാഹനം ഓടിക്കാം

ജിദ്ദ: ഉംറ വിസയിൽ സൗദിയിലെത്തിയ ഒരു വ്യക്തിക്ക് കാർ ഓടിക്കാൻ അനുമതിയുണ്ടോ എന്ന ചോദ്യത്തിനു സൗദി മുറൂർ മറുപടി നൽകി. ഇൻ്റർനാഷണൽ ലൈസൻസോ സ്വന്തം നാട്ടിലെ ലൈസൻസോ ഉള്ള സന്ദർശകർക്ക് സൗദിയിൽ വാഹനമോടിക്കാൻ അനുമതിയുണ്ട് എന്നാണ് മുറൂർ മറുപടി നൽകിയത്. വാലിഡ് ആയ ലൈസൻസുള്ള സന്ദർശകർ സൗദിയിൽ പ്രവേശിച്ച് ഒർ വർഷം വരെ, അല്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ ലൈസൻസ് കാലാവധി അവസാനിക്കുന്നത് വരെ ആയിരിക്കും ഇത്തരത്തിൽ കാർ ഓടിക്കാൻ അനുവദിക്കുക. ഉംറ വിസക്കാർക്ക് സൗദി അറേബ്യയിൽ എവിടെയും […]

QATAR - ഖത്തർ

ഖത്തറിൽ ഒന്നു മുതൽ മെട്രോ ലിങ്ക് സേവനങ്ങൾക്ക് സ്മാർട്ട് കാർഡ് സ്‌കാനിംഗ് നിർബന്ധം

ദോഹ:ഒക്ടോബർ ഒന്നു മുതൽ മെട്രോ ലിങ്ക് സേവനങ്ങൾക്ക് സ്മാർട്ട് കാർഡ് സ്‌കാനിംഗ് നിർബന്ധമാണെന്ന് കർവ അറിയിച്ചു. യാത്രക്കാർക്ക് ഈ ആവശ്യത്തിനായി കർവ സ്മാർട്ട് കാർഡ് അല്ലെങ്കിൽ കർവ ജേണിപഌനർ ആപ്പ് ക്യൂആർ കോഡ് ഉപയോഗിക്കാം. മെട്രോ ലിങ്ക് സേവനങ്ങൾ സൗജന്യമായി തുടരുമെന്ന് കർവ വ്യക്തമാക്കി.കർവാ ജേർണി പ്ലാനർ ആപ്പ് ഉപയോഗിക്കുന്നതിന്, യാത്രക്കാർ ആപ്പിലേക്ക് സൈൻ ഇൻ ചെയ്ത് ബസിൽ കയറുന്നതിന് മുമ്പ് ഒരു ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. ഈ ക്യുആർ ടിക്കറ്റ് ഒരിക്കൽ മാത്രം ഡൗൺലോഡ് ചെയ്താൽ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ആഡംബര പർവ്വത ടൂറിസത്തിന്റെ മാസ്റ്റർ പ്ലാൻ കിരീടാവകാശി പ്രഖ്യാപിച്ചു

റിയാദ്:ആഡംബര പര്‍വത ടൂറിസത്തിന്റെ പുതിയ മുഖം അവതരിപ്പിക്കുന്നതിനായി സൗദയിലെ പര്‍വതമേഖലയില്‍ പുതിയ പദ്ധതി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3,015 മീറ്റര്‍ ഉയരത്തില്‍ ഒരു ആഡംബര പര്‍വത വിനോദസഞ്ചാര കേന്ദ്രം സ്ഥാപിക്കുന്നതാണ് സൗദ പീക്ക്‌സ് എന്ന പദ്ധതി. സൗദ മേഖലയിലും റിജാല്‍ അല്‍മയുടെ ചില ഭാഗങ്ങളിലുമായാണ് ഇത് നടപ്പാക്കുക. തെക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയിലെ അസീര്‍ മേഖലയില്‍ പ്രകൃതിദത്തവും സാംസ്‌കാരികവുമായ […]

NEWS - ഗൾഫ് വാർത്തകൾ

യു.എ.ഇ: യുവജന മന്ത്രിയാകാന്‍ എഴു മണിക്കൂറില്‍ അപേക്ഷിച്ചത് 4700 പേര്‍

അബുദാബി:യു.എ.ഇയില്‍ യുവജന മന്ത്രിയാകാന്‍ താല്‍പര്യമുള്ളവരെ തേടി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇട്ട എക്‌സ് പോസ്റ്റിന് വന്‍ സ്വീകാര്യത. 7 മണിക്കൂറിനിടെ 4700 പേരാണ് അപേക്ഷ അയച്ചത്.യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണുകയും ചെയ്യുന്ന യുവാവിനെയോ യുവതിയെയോ ആണ് രാജ്യം തിരയുന്നത്. കഴിവുള്ള സത്യസന്ധരായ സ്വദേശികള്‍ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ഇമെയില്‍ (contactus@moca.gov.ae) വഴി അപേക്ഷിക്കണമെന്നായിരുന്നു അറിയിപ്പ്.യു.എ.ഇയെക്കുറിച്ച് അറിവുണ്ടാകുക, രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ധീരനും […]

error: Content is protected !!