ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
INDIA

2000 രൂപയുടെ നോട്ടുകൾ മാറ്റി വാങ്ങാൻ ഉള്ള തീയതി ഇന്ന് അവസാനിക്കുന്നു

ന്യൂദല്‍ഹി- രണ്ടായിരം രൂപ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ ഉള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. ഇപ്പോഴും 2000 രൂപ നോട്ടുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഇനി രണ്ടു ദിവസമേ ഉള്ളൂ.
രണ്ടു ദിവസത്തിനകം 2000 രൂപ നോട്ട് മാറ്റി ബാങ്കില്‍ നിക്ഷേപിച്ചില്ലെങ്കില്‍ ആ നോട്ടുകള്‍ വേസ്റ്റ് പേപ്പറായി മാറും. ഈ നോട്ടുകളുമായി പെട്രോള്‍ പമ്പില്‍ ഇന്ധനം വാങ്ങാന്‍ പോയാല്‍ നിരാശയാകും ഫലം. കാരണം ദല്‍ഹിയിലെ പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ സെപ്റ്റംബര്‍ 29ന് ശേഷം 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണ്‍ സെപ്റ്റംബര്‍ 19 മുതല്‍ ഇന്ത്യയില്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍, ക്യാഷ് ഓണ്‍ ഡെലിവറി സമയത്തും ആമസോണ്‍ എക്‌സിക്യൂട്ടീവ് 2000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. പേയ്‌മെന്റ്.
2000 രൂപ നോട്ട് പ്രചാരത്തില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് 2023 മെയ് 19 ന് ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നത്. 2000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ഏത് ബാങ്കിലും പോയി നിക്ഷേപിക്കാമെന്നും അല്ലെങ്കില്‍ അവ മാറ്റാമെന്നും ആര്‍ബിഐ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ 2000 രൂപ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ ഇനി രണ്ടു ദിവസമേ ബാക്കിയുള്ളൂ.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

INDIA NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കുന്നു.

ന്യൂഡൽഹി: സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നു. അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാർത്തകൾ
error: Content is protected !!