ദോഹ:വിദേശ നിക്ഷേപകര്‍ക്ക് മികച്ച ബിസിനസ് അന്തരീക്ഷം വാഗ്ദാനം ചെയ്ത് ഖത്തര്‍. രാജ്യത്തെ വൈവിധ്യമാര്‍ന്ന വിഭവങ്ങളും സുസ്ഥിരവും സുരക്ഷിതവുമായ സമ്പദ് വ്യവസ്ഥയും വാണിജ്യ നിക്ഷേപ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. വൈവിധ്യവല്‍ക്കരണ അജണ്ട, നവീകരണത്തിനുള്ള ഊര്‍ജ്ജസ്വലമായ അന്തരീക്ഷം, ബിസിനസ്സ് സൗഹൃദ വ്യവസ്ഥ എന്നിവയാല്‍ നയിക്കപ്പെടുന്ന ബിസിനസ് അന്തരീക്ഷം വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സംരംഭങ്ങളുടെ വളര്‍ച്ചക്കും അനുഗുണമാണ്.
ഖത്തര്‍ ചേംബര്‍ സംഘടിപ്പിച്ച ഖത്തര്‍-റൊമാനിയന്‍ ബിസിനസ് മീറ്റിംഗില്‍ ഖത്തറിലെ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഏജന്‍സിയിലെ ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് മുഹമ്മദ് അല്‍ മുല്ല രാജ്യത്തെ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും നിക്ഷേപകര്‍ക്ക് നല്‍കുന്ന സാമ്പത്തിക പ്രോത്സാഹനങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകള്‍ തമ്മിലുള്ള വാണിജ്യ, സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ ആരാഞ്ഞതോടൊപ്പം നല്ല സ്ഥാനം, അടിസ്ഥാന സൗകര്യങ്ങള്‍, വിദേശ നിക്ഷേപകര്‍ക്ക് നല്‍കുന്ന പ്രോത്സാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഈ മേഖലയുടെ നിരവധി നിക്ഷേപ നേട്ടങ്ങള്‍ അവലോകനം ചെയ്തു.