റിയാദ്:ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി കുറഞ്ഞു. സൗദി, സൗദിയേതര താമസക്കാർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനം തോതിൽ കുറഞ്ഞതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിറ്റിക്‌സ് വെളിപ്പെടുത്തി.
മൊത്തം സൗദി പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായാണ് കുറഞ്ഞത്. ഈ വർഷം ഒന്നാം പാദത്തിൽ 8.5 ശതമാനമായിരുന്നു ഇത്. എന്നാൽ സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ടാം പാദത്തിൽ 15.7 ശതമാനമാണ്. ഒന്നാം പാദത്തിൽ അത് 16.1 ശതമാനമായിരുന്നു. സൗദിയിലെ പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ടാം പാദത്തിൽ 4.6 ശതമാനമായി സ്ഥിരത കൈവരിച്ചിട്ടുണ്ട്. തൊഴിൽ മേഖലാ സൂചകങ്ങൾ അനുസരിച്ച് സൗദികൾക്കും അല്ലാത്തവർക്കുമിടയിൽ ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ മൊത്തം തൊഴിൽ പങ്കാളിത്ത നിരക്ക് 60.80 ശതമാനമായി കുറഞ്ഞു. മൊത്തം സൗദികളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് ഈ വർഷത്തെ രണ്ടാം പാദത്തിൽ ഒന്നാം പാദത്തെ അപേക്ഷിച്ച് 51.7 ശതമാനമാണ് കുറഞ്ഞത്.2023 ലെ രണ്ടാം പാദത്തിലെ തൊഴിൽ വിപണി ബുള്ളറ്റിൻ ഫലങ്ങൾ അനുസരിച്ച്, 2023 ലെ രണ്ടാം പാദത്തിൽ സൗദി വനിതകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് മുൻ പാദത്തെ അപേക്ഷിച്ച് 35.3 ശതമാനം കുറഞ്ഞു. സൗദി പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 2023 ലെ രണ്ടാം പാദത്തിൽ മുൻ പാദത്തെ (68.3 ശതമാനം) അപേക്ഷിച്ച് 67.5 ശതമാനമായി കുറഞ്ഞു.