റിയാദ്:തലസ്ഥാന നഗരിയിലെ ചില പഴയ ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ഉത്തരവാദപ്പെട്ടവര്‍ വെളിപ്പെടുത്തി. റിയാദിലെ ചില പഴയ ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത് പൊളിക്കുമെന്നും ഈ പ്രദേശങ്ങള്‍ നൂതന രീതിയില്‍ വികസിപ്പിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.