GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബായ് നിരത്തുകളിൽ അടുത്തമാസം മുതൽ സെൽഫ് ഡ്രൈവിംഗ് ടാക്സികൾ

പൂർണ്ണ ഓട്ടോമേറ്റഡ് സെൽഫ് ഡ്രൈവിംഗ് ടാക്‌സികൾ അടുത്ത മാസം ദുബായിലെ തെരുവുകളിൽ ഓടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ജുമൈറ 1 ഏരിയയുടെ വിജയകരമായ ഡിജിറ്റൽ മാപ്പിംഗ് വിജയമായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ സംരംഭം.


മൂന്നാമത് ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിനോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. പൊതുഗതാഗത ഏജൻസിയുടെ ആർടിഎ ഡയറക്ടർ ഓഫ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് ഖാലിദ് അൽ അവാദി, എട്ട് കിലോമീറ്റർ നീളത്തിൽ മൊത്തം അഞ്ച് ഡ്രൈവറില്ലാ ടാക്സികൾ വിന്യസിക്കുമെന്നാണ് അറിയിച്ചത്. ഇത്തിഹാദ് മ്യൂസിയത്തിനും ദുബായ് വാട്ടർ കനാലിനും ഇടയിലുള്ള ജുമൈറ റോഡിലായിരിക്കും ആദ്യ സർവീസ്.

ജനറൽ മോട്ടോഴ്‌സിന്റെ (ജിഎം) ഉപസ്ഥാപനമായ യുഎസ് ആസ്ഥാനമായുള്ള സെൽഫ് ഡ്രൈവിംഗ് ടെക്‌നോളജി കമ്പനിയായ ക്രൂസ് നടത്തുന്ന സ്വയംഭരണ ടാക്‌സി പരീക്ഷണ ഘട്ടത്തിൽ ഇതുവരെ മനുഷ്യരെ കൊണ്ട്പോയിരുന്നില്ല. എന്നാൽ തിരഞ്ഞെടുത്ത വ്യക്തികൾക്ക് ഈ വർഷം അവസാനത്തോടെ ക്രൂയിസ് ടാക്‌സികൾ എടുക്കാൻ കഴിയും. 2024 രണ്ടാം പകുതിയോടെ അതിന്റെ പൂർണ്ണ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും.

അതേസമയം യുഎസിനു പുറത്ത് ക്രൂയിസ് സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി ഇനി ദുബായ് മാറും. എന്നാൽ സെൽഫ് ഡ്രൈവിംഗ് ടാക്‌സികളുടെ നിരക്ക് ആർടിഎ ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നാൽ ദുബായിലെ സാധാരണ ക്യാബുകളേക്കാൾ 30 ശതമാനം കൂടുതലുള്ള ലിമോ ടാക്സികളുമായി താരതമ്യപ്പെടുത്താമെന്നും അദ്ദേഹം സൂചന നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!