ദോഹ:ഒക്ടോബർ ഒന്നു മുതൽ മെട്രോ ലിങ്ക് സേവനങ്ങൾക്ക് സ്മാർട്ട് കാർഡ് സ്‌കാനിംഗ് നിർബന്ധമാണെന്ന് കർവ അറിയിച്ചു. യാത്രക്കാർക്ക് ഈ ആവശ്യത്തിനായി കർവ സ്മാർട്ട് കാർഡ് അല്ലെങ്കിൽ കർവ ജേണിപഌനർ ആപ്പ് ക്യൂആർ കോഡ് ഉപയോഗിക്കാം. മെട്രോ ലിങ്ക് സേവനങ്ങൾ സൗജന്യമായി തുടരുമെന്ന് കർവ വ്യക്തമാക്കി.
കർവാ ജേർണി പ്ലാനർ ആപ്പ് ഉപയോഗിക്കുന്നതിന്, യാത്രക്കാർ ആപ്പിലേക്ക് സൈൻ ഇൻ ചെയ്ത് ബസിൽ കയറുന്നതിന് മുമ്പ് ഒരു ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. ഈ ക്യുആർ ടിക്കറ്റ് ഒരിക്കൽ മാത്രം ഡൗൺലോഡ് ചെയ്താൽ മതിയെന്നും എല്ലാ മെട്രോലിങ്ക് യാത്രകൾക്കും ഇത് സാധുതയുള്ളതാണെന്നും കർവ പറഞ്ഞു.
മെട്രോലിങ്ക് ക്യുആർ ടിക്കറ്റിൽ ക്ലിക്ക് ചെയ്താൽ ഒരു ഗോൾഡൻ ക്യുആർ കോഡ് പ്രദർശിപ്പിക്കും. ഒരാൾ ബസിൽ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും ടിക്കറ്റ് റീഡറിൽ സ്‌കാൻ ചെയ്യണം.
സൈ്വപ്പുചെയ്യാവുന്ന ഹോം സ്‌ക്രീനിലോ ആപ്പിന്റെ ‘കാർഡ് മാനേജ്‌മെന്റ്’ വിഭാഗത്തിലോ ക്യുആർ കോഡ് ടിക്കറ്റ് ആക്‌സസ് ചെയ്യാൻ കഴിയും.