ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ഓഫർ വ്യവസ്ഥകൾ ലംഘിച്ചതിന് ഖമീസ് മുശൈത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് പിഴ

അബഹ:ഓഫർ വ്യവസ്ഥകൾ ലംഘിച്ചതിന് ഖമീസ് മുശൈത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് അസീർ അപ്പീൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്ഥാപനം അഞ്ചു ദിവസത്തേക്ക് അടപ്പിക്കാനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകന്റെ ചെവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാതെ ഓഫർ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിച്ച കേസിലാണ് സ്ഥാപനത്തിനെതിരെ നടപടികൾ സ്വീകരിച്ചത്. സൗദി പൗരൻ മുഹമ്മദ് മർദി സുവയാൻ അൽഖുറശിയുടെ ഉടമസ്ഥതയിലുള്ള മുഹമ്മദ് അൽഖുറശി ഊദ്, പെർഫ്യൂംസ് സ്ഥാപനത്തിനെതിരായ കേസ് അന്വേഷണം പൂർത്തിയാക്കി വാണിജ്യ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷൻ വഴി കോടതിക്ക് സമർപ്പിക്കുകയായിരുന്നു.
ഉപയോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ ഓഫറുകൾക്ക് തടയിടാൻ ലക്ഷ്യമിട്ട് വ്യാപാര സ്ഥാപനങ്ങൾക്ക് ഓഫറുകൾക്ക് ഓൺലൈൻ വഴി ലൈസൻസ് അനുവദിക്കുന്ന സേവനം വാണിജ്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഓഫർ ലൈസൻസ് കോപ്പികളുടെ പ്രിന്റൗട്ട് വ്യാപാര സ്ഥാപനങ്ങൾക്ക് എടുത്ത് പ്രദർശിപ്പിക്കാനും സാധിക്കും.
ഓഫർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വ്യാപാര സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയം പരിശോധന നടത്തുന്നുണ്ട്. ഉപയോക്താക്കളെ കബളിപ്പിക്കുന്ന ഓഫറുകൾ തടയാൻ ശ്രമിച്ച് ഓഫറിനു മുമ്പും ശേഷവുമുള്ള വില മന്ത്രാലയം നിരീക്ഷിക്കുന്നു. ഓഫർ തട്ടിപ്പുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുസരിച്ച ശിക്ഷാ നടപടികളും സ്വീകരിക്കുന്നു.
ഓഫർ ലൈൻസിലെ ബാർകോഡ് സ്മാർട്ട് ഫോൺ ക്യാമറ ഉപയോഗിച്ച് സ്‌കാൻ ചെയ്ത് ഓഫറിന്റെ നിയമസാധുതയും സത്യാവസ്ഥയും ഉപയോക്താക്കൾക്ക് ഉറപ്പുവരുത്താൻ സാധിക്കും. ബാർകോഡ് സ്‌കാൻ ചെയ്താൽ ഓഫറുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഫോണിൽ പ്രത്യക്ഷപ്പെടും. ഓഫർ അനുപാതം, കാലയളവ്, സ്ഥാപനത്തിന്റെ പേരുവിവരങ്ങൾ എന്നിവയെല്ലാം മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെടും. ഓഫർ വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ ഏകീകൃത കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ ഉപയോക്താക്കൾ പരാതിപ്പെടണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
സൗദി അറേബ്യയുടെ 93-ാമത് ദേശീയദിനാഘോഷം പ്രമാണിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിക്കാൻ 4,700 ലേറെ വ്യാപാര സ്ഥാപനങ്ങൾക്ക് വാണിജ്യ മന്ത്രാലയം ലൈസൻസുകൾ നൽകിയിട്ടുണ്ട്. ഓഫറുകൾ സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കും. വ്യാപാര സ്ഥാപനങ്ങൾക്ക് 2,241 ഉം ഓൺലൈൻ സ്റ്റോറുകൾക്ക് 436 ഉം ലൈസൻസുകളും വ്യാപാര സ്ഥാപനങ്ങളിലെയും ഓൺലൈൻ സ്റ്റോറുകളിലെയും പ്രൊമോഷൻ ഓഫറുകൾക്ക് 2,040 ലൈസൻസുകളുമാണ് അനുവദിച്ചിരിക്കുന്നത്. ഓഫർ ലൈസൻസുകളിൽ 3.7 കോടിയിലേറെ ഉൽപന്നങ്ങൾ ഉൾപ്പെടുന്നു. ഭക്ഷ്യവസ്തുക്കൾ, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക് ഉപകരണങ്ങൾ, അത്തറുകൾ, സ്മാർട്ട് ഫോണുകൾ, ജെന്റ്‌സ് ഡ്രസ്സുകൾ, ലേഡീസ് ഡ്രസ്സുകൾ, കുട്ടികൾക്കുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയെല്ലാം ഓഫറുകളിൽ വിൽക്കുന്നതിന് ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!