ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

ദോഹ- ആരോഗ്യ സംരംക്ഷണ രംഗത്ത് ലോകോത്തരങ്ങളായ സംവിധാനങ്ങളോടെ ഖത്തർ മുന്നേറ്റം തുടരുകയാണെന്നും ഖത്തറിലെ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ പത്തു വർഷത്തിനിടെ ഇരട്ടിയായതായും ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസുഫ് അൽ മസ് ലമാനി പറഞ്ഞു. ഖത്തർ ടി.വിയോട് സംസാരിക്കവെയാണ് ആരോഗ്യ രംഗത്ത് രാജ്യം കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങൾ സംബന്ധിച്ച് ഡോ.അൽ മസ് ലമാനി സംസാരിച്ചത്.
2011 ൽ ഖത്തറിലെ പൊതു, സ്വകാര്യ ആരോഗ്യ മേഖലകളിൽ ഏകദേശം 20,000 ആരോഗ്യ പ്രവർത്തകരുണ്ടായിരുന്നത് നിലവിൽ 46,000 ആയി ഉയർന്നിരിക്കുന്നു. ആരോഗ്യ, മെഡിക്കൽ സയൻസ് മേഖലകളിൽ രാജ്യം മുന്നേറ്റം തുടരുകയാണ്. ”ആരോഗ്യ മേഖലയിലെ ദ്രുതഗതിയിലുള്ള വികസനത്തിന്റെ വേഗത നിലനിർത്താൻ, യോഗ്യതയുള്ള മെഡിക്കൽ സ്റ്റാഫിനെ നൽകുകയും മെഡിക്കൽ ഉപകരണങ്ങൾ നവീകരിക്കുകയും ചെയ്താണ് രാജ്യം മുന്നേറുന്നത് -അൽ മസ് ലമാനി പറഞ്ഞു.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവയും നഴ്‌സിംഗ്, ഡെന്റൽ എന്നിവയുൾപ്പെടെയുള്ള മെഡിക്കൽ കോളേജുകളുമായും യോഗ്യതയുള്ള മെഡിക്കൽ ടെക്‌നീഷ്യൻമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ, പോഷകാഹാര വിദഗ്ധർ എന്നിവരെ ലഭിക്കുന്നതിനുള്ള ആരോഗ്യ സ്ഥാപനങ്ങളുമായും നിരന്തരം ഏകോപിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മെഡിക്കൽ സ്ഥാപനങ്ങളിലെ പുതിയ ബിരുദധാരികൾക്ക് എച്ച്.എം.സി ഇന്റേൺഷിപ്പും മറ്റ് ആവശ്യമായ പരിശീലനവും നൽകുന്നുണ്ട്. അവരിൽ വലിയൊരു വിഭാഗം പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയിൽ നിയമിക്കപ്പെടുന്നു -അൽ മസ് ലമാനി പറഞ്ഞു. പുതിയ മെഡിക്കൽ സ്റ്റാഫിന് കർശനമായ പരിശീലന പരിപാടികളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹമദ് മെഡിക്കൽ കോർപറേഷൻ ഡോക്ടർമാർക്കായി 26 വ്യത്യസ്ഥ പരിശീലന പരിപാടികളാണ് നൽകുന്നത്.
അവ ആന്തരികമായി അംഗീകൃതവും യു.എസ് ആസ്ഥാനമായുള്ള പ്രശസ്തമായ ഓർഗനൈസേഷനുകൾ നടത്തുന്നതുമാണ്. ഹമദ് മെഡിക്കൽ കോർപറേഷൻ നടത്തുന്ന വിദ്യാഭ്യാസ പരിശീലന പരിപാടികൾ, രോഗികളെ മികച്ച രീതിയിൽ സേവിക്കുന്നതിന് മെഡിക്കൽ കേഡറുകൾക്ക് ആവശ്യമായ കഴിവ് നൽകാനാണ് ലക്ഷ്യമിടുന്നത് -അൽ മസ് ലമാനി പറഞ്ഞു.
ആരോഗ്യ സംരക്ഷണത്തിന്റെ അന്താരാഷ്ട്ര നിലവാരത്തെ തുടർന്ന് ആശുപത്രികളുടെയും കിടക്കകളുടെയും എണ്ണം വർധിച്ചതോടെ ആരോഗ്യ മേഖലയിൽ ഖത്തർ ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടാണ് ഓരോ വർഷവും വർധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസൃതമായി പുതിയ ആശുപത്രികൾ നിർമിക്കുന്നത്. കൂടാതെ സ്പെഷ്യലിസ്റ്റുകളുടെ ആരോഗ്യ സേവനങ്ങൾ നൽകാനും ഖത്തർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 2016 മുതൽ ആരംഭിച്ച പുതിയ ആശുപത്രികളിൽ കമ്യൂണിക്കബിൾ ഡിസീസ് സെന്റർ, ഡെയ്‌ലി മെഡിക്കൽ കെയർ സെന്റർ, ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റിയൂട്ട്, വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെന്റർ എന്നിവ ഉൾപ്പെടുന്നു.
”രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് ഐഷ ബിൻത് ഹമദ് അൽ അത്തിയ ആശുപത്രിയും റാസ് ലഫാൻ ജനറൽ ആശുപത്രിയും തുറന്നു. രാജ്യത്തിന്റെ തെക്കൻ ഭാഗത്ത്, മെസായിദ് ജനറൽ ആശുപത്രിയും ഹസം മെബൈരീക്ക് ജനറൽ ആശുപത്രിയും തുറന്നു -അൽ മസ് ലമാനി പറഞ്ഞു.
പുതിയ ആരോഗ്യ സൗകര്യങ്ങൾ പണിയുക, കഴിവുള്ള മെഡിക്കൽ കേഡർമാരെ നിയമിക്കുക, ജനങ്ങളെ സേവിക്കുന്നതിന് ഏറ്റവും നൂതനമായ മെഡിക്കൽ ഉപകരണങ്ങളും മെഷീനുകളും ലഭ്യമാക്കുക എന്നിവയിലൂടെ അളവിലും ഗുണമേന്മയിലും ആരോഗ്യ മേഖലയിൽ ഖത്തർ വൻ വളർച്ച കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ഖത്തറിലെ ദ്വിതീയ, തൃതീയ ആരോഗ്യ സംരക്ഷണത്തിന്റെ പ്രധാന ദാതാക്കളും മിഡിൽ ഈസ്റ്റിലെ മുൻനിര ആരോഗ്യ പരിരക്ഷാ ദാതാക്കളിൽ മുന്നിലാണ്. നാലു പതിറ്റാണ്ടിലേറെയായി എച്ച്.എം.സി അതിന്റെ എല്ലാ രോഗികൾക്കും ഏറ്റവും സുരക്ഷിതവും ഫലപ്രദവും അനുകമ്പയുള്ളതുമായ പരിചരണം നൽകുന്നതിന് സമർപ്പിതമാണ്.
നാഷണൽ ആംബുലൻസ് സേവനവും ഹോം, റെസിഡൻഷ്യൽ കെയർ സേവനങ്ങളും കൂടാതെ ഹമദ് മെഡിക്കൽ കോർപറേഷൻ ഒമ്പത് സ്പെഷ്യലിസ്റ്റ് ആശുപത്രികളും മൂന്ന് കമ്യൂണിറ്റി ആശുപത്രികളുമടക്കം പതിനാല് ആശുപത്രികൾ കൈകാര്യം ചെയ്യുന്നതായും അൽ മസ് ലമാനി പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!