ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
INDIA

അടുത്തമാസം മുതൽ ഇന്ത്യയിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കുന്നതായി സലാം എയർ

മസ്‌കത്ത്:അടുത്ത മാസം ഒന്നുമുതൽ ഇന്ത്യയിലേക്കുല്‌ള മുഴുവൻ സർവീസുകളും റദ്ദാക്കുന്നതായി ഒമാനിലെ ബജറ്റ് എയർലൈൻ കമ്പനിയായ സലാം എയർ അറിയിച്ചു. ബുക്കിംഗ് പണം തിരികെ നൽകും. ഒമാനിൽ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള എയർലൈനാണ് സലാം എയർ. നിലവിൽ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് സർവീസുണ്ട്. കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം എയർപോർട്ടിലേക്കും ജയ്പുർ, ലഖ്‌നൗ എന്നിവടങ്ങളിലേക്കുമാണ് സർവീസ്. ഒമാനിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് മികച്ചതും താങ്ങാനാവുന്നതുമായ സർവീസായിരുന്നു ഇത്. ഇന്ത്യയിലേക്കുള്ള എല്ലാ ഓപ്പറേഷനുകളും നിർത്തിയതായി എയർലൈൻ അറിയിച്ചതായി ട്രാവൽ ഏജൻസികളും സ്ഥിരീകരിച്ചിട്ടുണ്ട്.

സലാം എയർ ടീമിൽ നിന്നുള്ള ഇമെയിൽ.

‘പ്രിയപ്പെട്ട വ്യാപാര പങ്കാളികളേ,

2023 ഒക്ടോബർ 01 മുതൽ ഞങ്ങൾ ഇന്ത്യയിലേക്കുള്ള ഞങ്ങളുടെ ഫ്‌ലൈറ്റുകൾ നിർത്തലാക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. ഈ തീരുമാനം നിസാരമായി എടുത്തതല്ല, മറിച്ച് ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിനുള്ള പരിമിതി കാരണമാണ് സർവീസ് റദ്ദാക്കുന്നത്. ഇതുവഴി ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും ഞങ്ങൾ പൂർണമായും റീഫണ്ട് നൽകും.
റീഫണ്ട് പ്രക്രിയയെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, ഞങ്ങളുടെ ടീമിനെ ബന്ധപ്പെടാൻ മടിക്കരുതെന്നും ഇ-മെയിൽ സന്ദേശത്തിലുണ്ട്. അതേസമയം, എത്ര കാലത്തേക്കാണ് സർവീസ് നിർത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടായിട്ടില്ല.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

INDIA NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കുന്നു.

ന്യൂഡൽഹി: സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നു. അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാർത്തകൾ
error: Content is protected !!