ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
Hajj Umrah

കുട്ടികളുമായി ഉംറക്കത്തുന്നവർക്കും മസ്ജിദുൽ ഹറമിലേക്ക് പ്രവേശിക്കുന്നവർക്കും നിർദ്ദേശങ്ങളുമായി മന്ത്രാലയം

ജിദ്ദ:മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ഉംറ നിര്‍വഹിക്കാന്‍ കുട്ടികളെ കൊണ്ടുപോകുമ്പോള്‍ മാതാപിതാക്കള്‍ളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സൗദി ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കി.
മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പങ്കിട്ട നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്ക് സുരക്ഷിതവും സുഖപ്രദവുമായ ഉംറ അനുഭവം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.

മന്ത്രാലയം നല്‍കുന്ന നാല് നിര്‍ണായക നിര്‍ദ്ദേശങ്ങള്‍ ഇതാ:

1. ഐഡന്റിഫിക്കേഷന്‍ ബ്രേസ്‌ലെറ്റ്: ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ കുട്ടിയുടെ കൈത്തണ്ടയില്‍ ഒരു ഐഡന്റിഫിക്കേഷന്‍ ബ്രേസ്‌ലെറ്റ വെക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമെങ്കില്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും ഇത് ഒരു മുന്‍കരുതല്‍ നടപടിയായി വര്‍ത്തിക്കുന്നു.

2. തിരക്കേറിയ സമയങ്ങളും സ്ഥലങ്ങളും ഒഴിവാക്കുക: തിരക്കേറിയ സമയങ്ങളില്‍നിന്നും വിശുദ്ധ പരിസരത്തിനുള്ളിലെ തിരക്കുള്ള സ്ഥലങ്ങളില്‍നിന്നും രക്ഷിതാക്കളും കുട്ടികളും ഒഴിവാകാന്‍ നിര്‍ദ്ദേശിക്കുന്നു. തിരക്ക് കുറഞ്ഞ സമയം തിരഞ്ഞെടുക്കുന്നത് കുട്ടികള്‍ക്ക് അവരുടെ ഉംറ യാത്രയില്‍ കൂടുതല്‍ ശാന്തവും കൈകാര്യം ചെയ്യാവുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കും.

3. കുട്ടിയുടെ വ്യക്തിഗത ശുചിത്വം: കുട്ടിയുടെ വ്യക്തിഗത ശുചിത്വം ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്. കുട്ടികള്‍ വൃത്തിയോടെയാണുള്ളതെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം, ഇത് കൂടുതല്‍ ആസ്വാദ്യകരവും ആരോഗ്യകരവുമായ ഉംറ അനുഭവത്തിന് കാരണമാകുന്നു.

4. ഭക്ഷണ പരിഗണനകള്‍: ഉംറ യാത്രയില്‍ കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാന്‍ മാതാപിതാക്കളെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു. ഈ ആത്മീയനിമിഷങ്ങളിലുനീളം കുട്ടികള്‍ക്ക് ആരോഗ്യകരവും അനുയോജ്യവുമായ ഭക്ഷണക്രമം നിലനിര്‍ത്തുന്നത് അവരുടെ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്.

കൂടാതെ, ഹജ്, ഉംറ മന്ത്രാലയം മക്ക ഹറം പള്ളി സന്ദര്‍ശിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങള്‍ പങ്കിട്ടിരുന്നു, ഇത് എല്ലാ സന്ദര്‍ശകരുടേയും തീര്‍ഥാടന അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നു.

1. വ്യക്തിപരമായ ചമയം: സുഗന്ധം പൂശാനും അവരുടെ മികച്ച വസ്ത്രങ്ങള്‍ ധരിക്കാനും പ്രോത്സാഹിപ്പിക്കുന്നു.

2. പ്രവേശന ദുആ ചൊല്ലുക: മസ്ജിദില്‍ പ്രവേശിക്കുമ്പോള്‍, വിനയത്തിന്റെയും ഭക്തിയുടെയും പ്രതിഫലനമായി ഉചിതമായ പ്രാര്‍ത്ഥന (ദുആ) ചൊല്ലാന്‍ ശുപാര്‍ശ ചെയ്യുന്നു.

3. വലത് കാല്‍ ഉപയോഗിക്കുക: ഹറമില്‍ പ്രവേശിക്കുമ്പോള്‍, ബഹുമാനത്തിന്റെയും ഭക്തിയുടെയും പ്രതീകമായ വലത് കാല്‍ ഉപയോഗിച്ച് പ്രവേശിക്കുന്നത് പതിവാണ്.

4. ശാന്തത നിലനിറുത്തുക: വിശുദ്ധ പരിസരത്ത് ശാന്തിയും അന്തസ്സും നിലനിര്‍ത്താന്‍ തീര്‍ഥാടകരോട് നിര്‍ദ്ദേശിക്കുന്നു, ഇത് സമാധാനപരവും മാന്യവുമായ അന്തരീക്ഷത്തിന് സഹായകമാവും.

5. ശുചിത്വം സംരക്ഷിക്കുക: വിശുദ്ധ മസ്ജിദിന്റെ വൃത്തിയും പരിശുദ്ധിയും ഉയര്‍ത്തിപ്പിടിക്കുക.

https://twitter.com/MoHU_En/status/1701966574398185919?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1701966574398185919%7Ctwgr%5Eb2a2b4dea46c9f6e3e77ab3819a748f1431dafdb%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.malayalamnewsdaily.com%2Fnode%2F882291%2Fsaudi%2Fsaudi-arabia-issues-child-safety-guidelines-umrah-mecca-grand-mosque

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇത്തവണ ഹജ്ജ് റിപ്പോർട്ടിംഗ് കൂടുതൽ എളുപ്പമാകും

മക്ക: ഇത്തവണ ഹജ്ജ് റിപ്പോർട്ട് ചെയ്യാൻ അഞ്ചു മിനിറ്റിനകം ലൈസൻസുകൾ. മാധ്യമങ്ങളുടെ പ്രതിനിധികൾ ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ ആസ്ഥാനം സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്ന 2017
Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പണം അടച്ച ശേഷം ആശ്രിതരെ ബുക്കിംഗില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം

മക്ക: ഹജിന് ബുക്ക് ചെയ്ത് പാക്കേജ് പ്രകാരമുള്ള ഇന്‍വോയ്‌സ് അനുസരിച്ച പണം അടച്ച ശേഷം ആശ്രിതരെ ബുക്കിംഗില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം
error: Content is protected !!