ജിദ്ദ:മദീന റോഡിനും സിത്തീന്‍ റോഡിനും ഇടയിലുള്ള പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് റോഡ് നാളെ താത്കാലികമായി അടച്ചിടുമെന്ന് ജിദ്ദ നഗരസഭയും ട്രാഫിക് വിഭാഗവും അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ ശനിയാഴ്ച രാവിലെ 11 വരെയാണ് അടച്ചിടുക. ഈ ഭാഗത്തെ നടപ്പാലം പദ്ധതിയുടെ ഭാഗമാണ് റോഡ് അടച്ചിടുന്നത്. അതിനാല്‍ ഡ്രൈവര്‍മാര്‍ ഇതര റൂട്ടുകള്‍ ഉപയോഗിക്കണം. കോര്‍ണീഷ് ഭാഗത്തേക്ക് പോകുന്നവര്‍ക്ക് ഗുര്‍റതുല്‍ ഹിലാലി റോഡും ഹറമൈന്‍ റോഡിലേക്ക് പോകുന്നവര്‍ക്ക് സഈദ് ബിന്‍ സഖര്‍ റോഡും ഉപയോഗിക്കാം. പദ്ധതി പ്രദേശത്ത് എത്തുന്നതിന് മുമ്പുള്ള സര്‍വീസ് റോഡുകളും ഉപയോഗിക്കാമെന്ന് നഗരസഭ അറിയിച്ചു.