ദുബായ്:യാത്രക്കാരുടെ ക്ലിയറന്‍സ് കൂടുതല്‍ സുഗമമാക്കുന്നതിന് ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, വിമാനത്തില്‍ കയറല്‍ എന്നിവക്കായി ഒരൊറ്റ ബയോമെട്രിക് ഉപയോഗിക്കുന്ന പദ്ധതി ദുബായ് ആലോചിക്കുന്നു.
ഭാവിയില്‍ വ്യക്തികളുടെ ശാരീരിക സവിശേഷതകളെ അടിസ്ഥാനമാക്കി തിരിച്ചറിയാന്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ബയോമെട്രിക് സാങ്കേതികവിദ്യ പൂര്‍ണ്ണമായും വിന്യസിക്കുമെന്ന് ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ സംസാരിക്കവെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) ഉദ്യോഗസ്ഥര്‍ പറഞ്ഞു,
ഈ ഒറ്റ ബയോമെട്രിക് ഉപയോഗം എയര്‍പോര്‍ട്ട് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുകയും ഇമിഗ്രേഷന്‍ കൗണ്ടറുകളുടെ ആവശ്യം ഇല്ലാതാക്കുകയും യാത്രക്കാര്‍ക്ക് സുഗമവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം നല്‍കുകയും ചെയ്യും.